print edition ജി ജി സിഗ്നേച്ചറിൽ അത്യാധുനിക ഒടി ആൻഡ് ഐസിയു കോംപ്ലക്സ്

ജി ജി സിഗ്നേച്ചർ ഹോസ്‌പിറ്റലിൽ അത്യാധുനിക ഓപ്പറേഷൻ തിയറ്ററും മികച്ച തീവ്രപരിചരണ വിഭാഗം കോംപ്ലക്സും മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: ജി ജി സിഗ്നേച്ചർ ഹോസ്‌പിറ്റലിൽ അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച ഓപ്പറേഷൻ തിയറ്ററും മികച്ച സജ്ജീകരണങ്ങളോടും കൂടിയ തീവ്രപരിചരണ വിഭാഗം കോംപ്ലക്സും മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു.
ഗോകുലം ഗ്രൂപ്പിന്റെ കീഴിൽ "മനുഷ്യരാശിക്ക് സ്നേഹവും പരിചരണവും’ എന്ന അടിസ്ഥാന ആപ്തവാക്യവുമായാണ് ആശുപത്രിയുടെ പ്രവർത്തനം. ഗോകുലം ഗ്രൂപ്പിന്റെ ചെയർമാൻ ഗോകുലം ഗോപാലൻ അധ്യക്ഷനായി.
മേയർ വി വി രാജേഷ്, ചേന്പർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് രഘുചന്ദ്രൻ നായർ, കൗൺസിലർ എസ് എസ് സിന്ധു, ഗോകുലം ഗ്രൂപ്പിന്റെ വൈസ് ചെയർമാൻ ഡോ. കെ കെ മനോജ്, ജി ജി സിഗ്നേച്ചർ മാനേജിങ് ഡയറക്ടർ ഡോ. ഷീജ ജി മനോജ് എന്നിവർ സംസാരിച്ചു.
പുതിയ കോംപ്ലക്സിന്റെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണങ്ങളിലൊന്ന് തിരുവനന്തപുരത്ത് ആദ്യമായി അവതരിപ്പിക്കുന്ന ജെറ്റ് പ്ലാസ്മ സാങ്കേതികവിദ്യയും ജി ജി സിഗ്നേച്ചറിലെ പ്രത്യേക കോസ്‌മെറ്റിക് ഗൈനക്കോളജി വിഭാഗത്തിന്റെ ഉദ്ഘാടനവുമാണ്.
ഈ പ്രത്യേക വിഭാഗത്തിന്റെ ഉദ്ഘാടനം നടി അഥിതി രവി നിർവഹിച്ചു. വികസനത്തിന്റെ ഭാഗമായി പ്രമുഖ ഓർത്തോപീഡിക് ജോയിന്റ് റീപ്ലേസ്മെന്റ് സർജനായ ഡോ. പ്രേംകുമാറിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
രോഗികളുടെ സുരക്ഷിതത്വത്തിന് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുന്ന പുതിയ കോംപ്ലക്സ്, വായുവിലൂടെയുള്ള അണുബാധകൾ 100 ശതമാനം തടയാനുള്ള പ്രത്യേക യുവി ലൈറ്റ് ഡിസിൻഫെക്റ്റന്റ് സംവിധാനം നടപ്പിലാക്കിയ കേരളത്തിലെ ആദ്യത്തെ ആശുപത്രിയാണ്.
മേഖലയിലെ ആദ്യത്തെ എഐ സാങ്കേതികവിദ്യയോട് കൂടിയ ഹീലിയംരഹിത എംആർഐ ഉൾപ്പെടെയുള്ള അത്യാധുനിക രോഗനിർണയ സംവിധാനവും ഒരുക്കിയിട്ടുണ്ട്.










0 comments