ഉയരേ പൊതുവിദ്യാഭ്യാസം

തിരുവനന്തപുരം : പുതിയ തലമുറക്ക് ഉയരേ പറക്കാൻ ചിറക് നൽകുകയാണ് പൊതുവിദ്യാഭ്യാസ മേഖല. അക്കാദമിക് രംഗത്തും അക്കാദമിക് ഇതര രംഗത്തും വൻ കുതിപ്പാണ് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഉണ്ടായത്. അടിസ്ഥാന സൗകര്യങ്ങളും വർധിച്ചു. ലോകത്തെ വിസ്‌മയിപ്പിച്ച് നിർമിത ബുദ്ധിയും റോബോട്ടിക് സാങ്കേതിക വിദ്യയും യുപി തലം മുതൽ പഠിപ്പിച്ചു തുടങ്ങി. ആദ്യമായി അഞ്ച് ലക്ഷം കുട്ടികളിൽനിന്ന് അഭിപ്രായം തേടി പുതിയ പാഠ്യപദ്ധതി തയ്യാറാക്കി. ഒന്നു മുതൽ ഹയർ സെക്കന്ററി വരെ പാഠപുസ്തകം പരിഷ്‌കരിച്ചു. 50,000 ഹൈടെക് ക്ലാസ്‌മുറികൾ സ്ഥാപിച്ചു. ഹയർസെക്കന്ററി വിദ്യാർഥികൾക്ക് എൻട്രൻസ് കോച്ചിംഗ് തുടങ്ങി. അങ്ങനെ, ഒട്ടേറെ നേട്ടങ്ങളുടെ പട്ടികയാണ് പൊതുവിദ്യാഭ്യാസ മേഖലക്കുള്ളത്.
എല്ലാ കുട്ടികൾക്കും തുല്യ പരിഗണന നൽകുന്ന രീതിയിൽ ക്ലാസ്മുറികളുടെ ഘടനയിൽ മാറ്റം വരുത്തിയത് ശ്രദ്ധേയമായ നിലപാടാണ്. സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും നടപടി സ്വീകരിച്ചു. പരീക്ഷാഫലം പ്രഖ്യാപിച്ച് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള കാലാവധി രണ്ട് വർഷത്തിൽ നിന്ന് മൂന്ന് മാസമായി കുറച്ചു.
അക്കാദമിക് നേട്ടങ്ങൾ
സബ്ജക്ട് മിനിമം: 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനായി സബ്ജക്ട് മിനിമം പദ്ധതി നടപ്പിലാക്കി.
പാഠപുസ്തക പരിഷ്കരണം: 1 മുതൽ 10 വരെയുള്ള പാഠ പുസ്തകങ്ങൾ പരിഷ്കരിച്ചു. ഹയർ സെക്കൻഡറി പാഠപുസ്തകങ്ങളും പരിഷ്കരിച്ചു.
ഭരണഘടനാ പഠനം: 2024-–25 മുതലുള്ള എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനയുടെ ആമുഖം ഉൾപ്പെടുത്തി.
എൻട്രൻസ് പരിശീലനം: കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ മെഡിക്കൽ, എഞ്ചിനിയറിംഗ് തുടങ്ങിയ പ്രവേശന പരീക്ഷകൾക്കായി വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകുന്നു.
സത്യമേവ ജയതേ: വ്യാജവാർത്തകൾ തിരിച്ചറിയുന്നതിനായി കുട്ടികൾക്ക് ഡിജിറ്റൽ മീഡിയ ലിറ്ററസി ക്യാമ്പയിൻ (സത്യമേവ ജയതേ) സംഘടിപ്പിച്ചു.
ഡിജിറ്റൽ വിദ്യാഭ്യാസം ആൻഡ് സാങ്കേതികവിദ്യ
ലാപ്ടോപ്പ് വിതരണം: വിദ്യാകിരണം പദ്ധതി വഴി 47,673 ലാപ്ടോപ്പുകളും ഹൈടെക് പദ്ധതി വഴി 16,500 ലാപ്ടോപ്പുകളും വിതരണം ചെയ്തു.
മലയോര മേഖലകളിൽ 45,710 ഡിജിറ്റൽ ഉപകരണങ്ങൾ നൽകി.
റോബോട്ടിക് ലാബുകൾ: 2000 ഹൈസ്കൂളുകളിലായി 7000 റോബോട്ടിക് ലാബുകൾ സജ്ജീകരിച്ചു. 29,000 റോബോട്ടിക് കിറ്റുകൾ ലഭ്യമാക്കി.
സ്മാർട്ട് ക്ലാസ്റൂമുകൾ: സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 45,000 ക്ലാസ് മുറികളിലും ലാബുകളിലും ഐ ടി സൗകര്യങ്ങൾ ഉറപ്പാക്കി.
അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനം: കൈറ്റിന്റെ നേതൃത്വത്തിൽ 4 ലക്ഷം അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനം നൽകി.
ഓൺലൈൻ പഠനം: കോവിഡ് കാലത്ത് 'ഫസ്റ്റ് ബെൽ' വഴി 18,000 ക്ലാസുകൾ സംപ്രേഷണം ചെയ്തു. ജി-സ്യൂട്ട് പ്ലാറ്റ്‌ഫോം വഴി 20 ലക്ഷം കുട്ടികൾക്ക് ലോഗിൻ സൗകര്യം നൽകി.
ഭൗതികസൗകര്യ വികസനം
കിഫ്ബി സ്കൂളുകൾ: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച സ്കൂളുകളുടെ എണ്ണം 588 ആയി. 400-ലധികം സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു.
വർണ്ണക്കൂടാരം: 1516 പ്രീ-പ്രൈമറി സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന വർണ്ണക്കൂടാരം പദ്ധതി നടപ്പിലാക്കി.
ടിങ്കറിംഗ് ലാബുകൾ: വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചി വളർത്താൻ ടിങ്കറിംഗ് ലാബുകൾ സ്ഥാപിച്ചു. 2024-25 ൽ 70 സ്കൂളുകളിൽ കൂടി ഇത് നടപ്പിലാക്കി.
സാമൂഹ്യക്ഷേമം, ഉൾച്ചേർക്കൽ
സ്കോളർഷിപ്പ്: 2019 മുതൽ കുടിശ്ശികയായിരുന്ന എൽഎസ്‌എസ്, യുഎസ്‌എസ് സ്കോളർഷിപ്പ് തുകയായ 27.61 കോടി രൂപ വിതരണം ചെയ്തു.
ആരോഗ്യ സംരക്ഷണം: സ്കൂൾ കുട്ടികൾക്കായി ഹെൽത്ത് കാർഡ് നടപ്പിലാക്കാൻ തീരുമാനിച്ചു. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി 100 ശതമാനം കുട്ടികളുടെയും ആരോഗ്യ പരിശോധന പൂർത്തിയാക്കി.
ഭിന്നശേഷി സൗഹൃദം: ഭിന്നശേഷി കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് 'ഇൻക്ലൂസീവ് സ്പോർട്സ് മാന്വലിന്' അംഗീകാരം നൽകി. ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഇൻക്ലൂസീവ് സ്പോർട്സ് ഉൾപ്പെടുത്തി.
ഗോത്രമേഖല: ഗോത്രവിഭാഗം കുട്ടികൾക്കായി 'കിനാവ്' പദ്ധതിയും വയനാട്ടിലെ മാതൃകയിൽ 50 സ്കൂളുകളിൽ 'സ്പെഷ്യൽ എൻറിച്ച്‌മെന്റ് പ്രോഗ്രാമും' നടപ്പിലാക്കുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തദ്ദേശീയ ജനവിഭാഗങ്ങളുടെ കലാ മത്സരങ്ങൾ ഉൾപ്പെടുത്തി.
43 ലക്ഷം കുട്ടികൾക്ക് സൗജന്യ അപകട/ലൈഫ് ഇൻഷുറൻസ്.











0 comments