കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ്; വിദ്യാർഥികൾ പിടിയിൽ

kalamassery poly
വെബ് ഡെസ്ക്

Published on Mar 14, 2025, 07:48 AM | 1 min read

കൊച്ചി: കളമശേരി പോളിടെക്നിക് കോളേജ് ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് കഞ്ചാവുമായി വിദ്യാർഥികൾ പിടിയിൽ. കളമശേരി പൊലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവുമായി മൂന്ന് വിദ്യാർഥികൾ അറസ്റ്റിലായത്.


കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് , ആലപ്പുഴ സ്വദേശിയായ ആദിത്യന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പരിശോധനയ്ക്കിടെ കൂട്ടാളികൾ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി ആരംഭിച്ച റെയ്ഡ് ഏഴ് മണിക്കൂറോളം നീണ്ടു. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.






deshabhimani section

Related News

0 comments
Sort by

Home