ബാലറ്റിൽ അഞ്ചാമതാണ് ഗണേഷ് കുമാർ; ക്രമനമ്പര്‍ തെറ്റിച്ച് നല്‍കി മനോരമയുടെ ഗൂഢാലോചന

മനോരമ വാർത്ത (ഇടത്) കെ ബി ഗണേഷ് കുമാർ (വലത്)
പത്തനാപുരം: പത്തനാപുരം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ ബി ഗണേഷ് കുമാറിന്റെ ബാലറ്റിലെ ക്രമ നമ്പർ തെറ്റിച്ച് നൽകി മലയാള മനോരമയുടെ ഗൂഢാലോചന. ബാലറ്റില്‍ അഞ്ചാമതുള്ള ഗണേഷ് കുമാറിന്‍റെ പേര് നാലാമതായാണ് മനോരമ ബുധനാഴ്ചത്തെ പത്രത്തില്‍ നല്‍കിയത്. ബാലറ്റില്‍ ആറാംസ്ഥാനത്ത് യുഡിഎഫ് നിര്‍ത്തിയ ഗണേഷ്കുമാറിന്‍റെ അപരനാണ്. ഇതോടെ യുഡിഎഫിനെ സഹായിക്കാനും ക്രമനമ്പര്‍ തെറ്റിച്ച് നല്‍കി ജനങ്ങളില്‍ തെറ്റിധാരണപരത്താനുമാണ് മനോരമ ശ്രമിച്ചതെന്ന് വ്യക്തമായി.
പത്തനാപുരം മണ്ഡലത്തിലെ യഥാർഥ ബാലറ്റ് ക്രമം
ജനങ്ങളിൽ ബോധപൂര്‍വം തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ച മലയാള മനോരമയ്ക്കെതിരെ പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചു. മനോരമയുടെ പ്രാദേശിക ലേഖകനും കോൺഗ്രസ് നേതാക്കളും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് വാർത്ത. പത്തനാപുരം മണ്ഡലത്തിന്റെ മുഖമായി മാറിയ കെ ബി ഗണേഷ്‌കുമാറിന്റെ മുന്നേറ്റം യുഡിഎഫ് കേന്ദ്രങ്ങളിൽ പരാജയഭീതി ഉയർത്തുകയാണ്. അതിന്റെ ഭാഗമാണ് എൻ പി ഗണേഷ് കുമാർ എന്ന അപരസ്ഥാനാർഥിയെ മണ്ഡലത്തിൽ നിർത്തിയത്.
എൽഡിഎഫിനുവേണ്ടി ഹാട്രിക് വിജയംതേടിയാണ് ഗണേഷ്‌കുമാർ രംഗത്തിറങ്ങുന്നത്. രാഷ്ട്രീയത്തിനപ്പുറം വോട്ടർമാരിലുള്ള വ്യക്തിപരമായ സ്വാധീനവും മന്ത്രിയെന്ന നിലയിൽ കെഎസ്‌ആർടിസിയിൽ നടപ്പാക്കിയ ഭരണപരിഷ്കാര നേട്ടങ്ങളും ആറാം അങ്കത്തിലും ഗണേഷ്‌കുമാറിന് മുതൽകൂട്ടാകും.










0 comments