ad
Deshabhimani

'ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല'; രാഷ്ട്രപിതാവിനെ അധിക്ഷേപിച്ച് ബിജെപി നേതാവ് പി സി ജോർജ്

P C GEORGE
വെബ് ഡെസ്ക്

Published on Feb 23, 2026, 03:06 PM | 1 min read

കോട്ടയം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ച് ബിജെപി നേതാവ് പി സി ജോർജ്. മഹാത്മാ ഗാന്ധി ദൈവം തമ്പുരാനാണോയെന്നും ബ്രിട്ടീഷുകാർ ഭരിച്ചിട്ട് ഒന്നും കിട്ടാനില്ലാഞ്ഞിട്ട് ഇട്ടേച്ച് പോയതാണെന്നും പി സി ജോർജ് പറയുന്നു. ഒരു ഓൺചാനലിന് നൽകിയ അഭിമുഖത്തിലാണ് അധിക്ഷേപിച്ചത്.


'ഗാന്ധിയുടെ ഔദാര്യത്തിലല്ല ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്. ബ്രിട്ടീഷുകാർ ഭരിച്ചിട്ട് ഒന്നും കിട്ടാനില്ലാഞ്ഞിട്ട് ഇട്ടേച്ച് പോയതാണ്. ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല. രണ്ട് പെൺകുട്ടികളുടെ തോളിൽ കയ്യിട്ട് നടക്കുക മാത്രമാണ് ചെയ്തത്'- പി സി ജോർജ് പറഞ്ഞു.


നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ ബിജെപി സ്ഥാനാർഥിയാക്കാൻ താത്പര്യമുണ്ടെന്ന് പി സി ജോർജ് അറിയിച്ചിരുന്നു. ​ഗാന്ധി വിമർശനത്തിലൂടെ ആർഎസ്എസിന്റെയും ബിജെപിയുടെയും ​പ്രീതി നേടി സ്ഥാനാർഥിയാവാനാണ് ശ്രമം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home