print edition ഗഗൻയാൻ പേടകത്തിന്റെ ക്ഷമതാ പരിശോധന വിജയകരം

തിരുവനന്തപുരം : മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യ പേടകത്തിന്റെ ക്ഷമതാ പരിശോധന വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്‌ആർഒ അറിയിച്ചു. തിരുവനന്തപുരം വിഎസ്‌എസ്‌സിയിലെ പ്രത്യേക സാങ്കേതിക കേന്ദ്രത്തിലായിരുന്നു പരിശോധന.
പേടകത്തിലെ ക്രൂ മൊഡ്യൂളും സർവീസ് മൊഡ്യൂളും സ്വയം വേർപെടുന്നതിന്റെ പരിശോധനയാണ് നടന്നത്. ബഹിരാകാശത്തുനിന്ന് മടങ്ങുന്പേോൾ അന്തരീക്ഷത്തിലേക്ക് കടക്കുംമുന്പ് ക്രൂ മൊഡ്യൂൾ, സർവീസ് മൊഡ്യൂളിൽനിന്ന് വേർപെടണം. തുടർന്നാണ് പാരച്യൂട്ടുകൾ വിന്യസിപ്പിച്ച് ക്രൂ മൊഡ്യൂളിനെ സുരക്ഷിതമായി ഭൂമിയിൽ ഇറക്കുക. മൊഡ്യൂളിലെ താപ കവചം, നിയന്ത്രണ സംവിധാനം തുടങ്ങിയവയുടെ പരിശോധനയും നടന്നു. അടുത്ത വർഷം ആദ്യം ആളില്ലാ ദൗത്യം നടത്തുകയാണ് ലക്ഷ്യം.









0 comments