print edition എൻഎസ്‌എസ് – എസ്‌എൻഡിപി ഐക്യം : തെറ്റായ പ്രചാരണം വേണ്ടെന്ന് ജി സുകുമാരൻ നായർ

കോട്ടയം
എസ്‌എൻഡിപിയുമായി ഐക്യമുണ്ടാക്കുമെന്ന് പറഞ്ഞതിന്റെ പേരിൽ അനാവശ്യ വിവാദം ശരിയായില്ലെന്ന് എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്‌താവനയിൽ പറഞ്ഞു. അടിസ്ഥാന മൂല്യങ്ങളിൽ കോട്ടം വരാതെ എസ്‌എൻഡിപിയുമായി ഐക്യം ആകാമെന്നാണ് താൻ പ്രതികരിച്ചത്. ഇക്കാര്യത്തിൽ 21ന് എസ്‌എൻഡിപി യോഗം ചേർന്ന് തീരുമാനമെടുക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. 89 വയസ് പിന്നിട്ട വെള്ളാപ്പള്ളി നടേശനെ വളരെ മോശമായി ചിത്രീകരിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് ഏത് രാഷ്‌ട്രീയ നേതാവാണെങ്കിലും ശരിയല്ലെന്ന് ഞാൻ പറയുകയുണ്ടായി.
പ്രസ്‌താവനയെ എൻഎസ്‌എസ്– എസ്‌എൻഡിപി, വി ഡി സതീശനെതിരെ എന്ന് മാറ്റിയതായി മാധ്യമങ്ങളിലുടെ മനസിലാക്കുന്നു. വിഷയം എൻഎസ്‌എസ് – എസ്‌എൻഡിപി ഐക്യം എന്നുള്ളതാണ്. ഇതിന്റെ പേരിൽ അനാവശ്യമായ രാഷ്‌ട്രീയ പരിഗണന ആർക്കെങ്കിലും നൽകിയത് ശരിയായില്ല.
പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഇൗ അവസരത്തിൽ. എൻഎസ്‌എസ്– എസ്‌എൻഡിപി ഐക്യം യാഥാർഥ്യമാക്കാൻ ഇരു സംഘടനകൾ വിചാരിച്ചാൽ മതി. അതിന് ആരുടെയും ഉപദേശമോ സഹായമോ ആവശ്യമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.










0 comments