ജി സുധാകരൻ പ്രോട്ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരള നിയമസഭയുടെ പ്രോട്ടേം സ്പീക്കറായി ജി സുധാകരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി ഡി സതീശൻ, മറ്റ് മന്ത്രിമാർ, ജനപ്രതിനിധികൾ, നിയമസഭാ സെക്രട്ടറി ഇൻ ചാർജ് ഷാജി സി ബേബി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
നിയമസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് മെയ് 21-ന് രാവിലെ 9 മണിക്ക് നിയമസഭാ സമുച്ചയത്തിൽ നടക്കും. തുടർന്ന് പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾക്കും പ്രോട്ടേം സ്പീക്കർ നേതൃത്വം നൽകും. മെയ് 29-ന് ഗവർണർ നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും










0 comments