ad
Deshabhimani

print edition നെടുമങ്ങാടിന്റെ മനസ്സിൽ ജി ആർ അനിൽ

GR Anil.jpg
വെബ് ഡെസ്ക്

Published on Mar 17, 2026, 12:00 AM | 1 min read

നെടുമങ്ങാട്: നാടും നഗരവും ഇളക്കിമറിച്ച്‌ നെടുമങ്ങാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജി ആർ അനിലിന്റെ റോഡ്ഷോ. മണ്ഡലത്തിലെ തങ്ങളുടെ പ്രിയപ്പെട്ട വികസന നായകനെ കാണാനും വിജയാശംസകൾ നേരാനും തടിച്ചുകൂടിയത് വൻ ജനാവലി.


കരകുളം പഞ്ചായത്തിലെ ഏണിക്കരയിൽനിന്ന്‌ തിങ്കൾ വൈകിട്ട് 3.30നാണ് റോഡ്ഷോ ആരംഭിച്ചത്. കെ പി പ്രമോഷ്, പാട്ടത്തിൽ ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും ഇരുചക്രവാഹനങ്ങളിൽ അനുഗമിച്ചു.


വൈകിട്ട്‌ 4ന് റോഡ്ഷോ നെടുമങ്ങാട് നഗരസഭയിലെ പത്താംകല്ലിൽ എത്തിച്ചേർന്നപ്പോൾ നഗരസഭാ ചെയർമാൻ ആർ ജയദേവന്റെ നേതൃത്വത്തിൽ വീട്ടമ്മമാരും കുട്ടികളുമടങ്ങുന്ന ജനാവലി വരവേറ്റു.


വാളിക്കോട് ചുറ്റി നെടുമങ്ങാട് നഗരമധ്യത്തിലൂടെ പഴകുറ്റിയിലെ സ്വീകരണം ഏറ്റുവാങ്ങി വെമ്പായം പഞ്ചായത്തിലെ തേക്കടയിലേക്കെത്തുന്പോൾ റോഡ്ഷോ മഹാറാലിയായി മാറി. വെമ്പായം പിരപ്പൻകോട്, കോലിയക്കോട്, വാവറയമ്പലം, കണിയാപുരം, അണ്ടൂർക്കോണം, പോത്തൻകോട്, നന്നാട്ടുകാവ്, കന്യാകുളങ്ങര വഴി വട്ടപ്പാറയിൽ സമാപിച്ചു.


സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ബി സത്യൻ, എസ് എസ് രാജലാൽ, കെ പി പ്രമോഷ്, ആർ ജയദേവൻ, പാട്ടത്തിൽ ഷെരീഫ്, വി അമ്പിളി, എം എസ് രാജു, കെ സജീവ്, കെ എസ് ഷാജു, ആർ എസ് സുനിൽ തുടങ്ങിയവർ നേതൃത്വം നൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home