ad
Deshabhimani

print edition ലേബർ കോഡുകൾ കത്തിച്ച് ജീവനക്കാരും അധ്യാപകരും

FSETO.jpg

എഫ്എസ്ഇടിഒ നേതൃത്വത്തില്‍ ജീവനക്കാരും അധ്യാപകരും എജീസ് ഓഫീസിനുമുന്നില്‍ ലേബർ കോഡ് കത്തിക്കുന്നു

വെബ് ഡെസ്ക്

Published on May 12, 2026, 12:01 AM | 1 min read

തിരുവനന്തപുരം: തൊഴിലാളികളെ അടിമകളാക്കുന്ന ലേബർ കോഡുകൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട് എഫ്എസ്‌ഇടിഒ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ലേബർ കോഡുകൾ കത്തിച്ച് പ്രതിഷേധിച്ചു.

എജീസ് ഓഫീസിനുമുന്നിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം എ അജിത് കുമാർ ഉദ്ഘാടനം ചെയ്തു.


എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ്‌ വിദ്യാവിനോദ് അധ്യക്ഷനായി. കെജിഒഎ ജനറൽ സെക്രട്ടറി എം ഷാജഹാൻ, കെ എസ്ഇഎ ജനറൽ സെക്രട്ടറി എ സ് എസ് ദീപു, കെയുഇയു ജനറ ൽ സെക്രട്ടറി സജിത് ഖാൻ, കെ എൽഎസ്എസ്എ ജനറൽ സെ ക്രട്ടറി എസ് സതികുമാർ, ഡോ. എസ് ആർ മോഹന ചന്ദ്രൻ, നിഷ ജാസ്മിൻ, പി പി സന്തോഷ്, എസ് ഗോപകുമാർ, കെ പി സുനിൽ കുമാർ, ജി ശ്രീകുമാർ എന്നിവർ സംസാരിച്ചു.


ചിറയിൻകീഴിൽ കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജെ ജോസഫൈൻ, കാട്ടാക്കടയിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എം ജെ ഷീജ, നെടുമങ്ങാട്ട്‌ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം ബിജു, നെയ്യാറ്റിൻകരയിൽ എൻജിഒ യൂണിയൻ തിരുവനന്തപുരം സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ് കെ ആർ സന്തോഷ്, വർക്കലയിൽ എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി അനിൽ കുമാർ എന്നിവർ സമരം ഉദ്ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home