print edition മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം; പ്രതിഷേധ കൂട്ടായ്മയുമായി എഫ്എസ്ഇടിഒ

അന്യായമായ സ്ഥലംമാറ്റങ്ങളിൽ പ്രതിഷേധിച്ച് എഫ്എസ്ഇടിഒ സെക്രട്ടറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ ആത്മഹത്യ ചെയ്ത ജീവനക്കാരുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നു
തിരുവനന്തപുരം : മാനദണ്ഡവിരുദ്ധവും അന്യായവുമായ സ്ഥലംമാറ്റങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിനുമുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. അന്യായ സ്ഥലംമാറ്റത്തിന്റെ പ്രയാസങ്ങളിൽപ്പെട്ട് ആത്മഹത്യ ചെയ്ത ജീവനക്കാരുടെ ചിത്രത്തിനുമുന്നിൽ പുഷ്പാർച്ചന നടത്തി.
സെക്രട്ടറിയറ്റിനുമുന്നിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിദ്യാ വിനോദ് അധ്യക്ഷനായി. കവി മുരുകൻ കാട്ടാക്കട, എഫ്എസ്ഇടിഒ സംസ്ഥാന പ്രസിഡന്റ് ടി കെ എ ഷാഫി, എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം എ അജിത് കുമാർ, എഫ്എസ്ഇടിഒ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി ശ്രീകുമാർ, കെജിഒഎ സൗത്ത് ജില്ലാ സെക്രട്ടറി എം സുരേഷ് ബാബു എന്നിവർ സംസാരിച്ചു. എഫ്എസ്ഇടിഒ സംസ്ഥാന ട്രഷറർ എം ഷാജഹാൻ, പിഎസ്സിഇയു ജനറൽ സെക്രട്ടറി ബിജു, കെഎസ്ഇഎ ജനറൽ സെക്രട്ടറി എസ് എസ് ദീപു, കെഎൽഎസ്എസ്എ ജനറൽ സെക്രട്ടറി എസ് സതികുമാർ, കെയുഇയു ജനറൽ സെക്രട്ടറി സന്തോഷ് ജി നായർ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ്, കെഎസ്ഇഎ സംസ്ഥാന പ്രസിഡന്റ് നിഷ ജാസ്മിൻ, കെയുഇയു സംസ്ഥാന പ്രസിഡന്റ് എ എസ് സജിത് ഖാൻ എന്നിവർ പങ്കെടുത്തു.








0 comments