print edition ജീവനക്കാരുടെ സെക്രട്ടറിയറ്റ് വളയൽ സമരം നവംബർ 21ന്

എഫ്‌എസ്‌ഇടിഒ സംസ്ഥാന കൺവൻഷൻ സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടി അമ്മ ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം : നവംബർ 21ന് സംഘടിപ്പിക്കുന്ന കാൽലക്ഷംപേരുടെ സെക്രട്ടറിയറ്റ് വളയൽ സമര പ്രചാരണത്തിന്റെ ഭാഗമായി എഫ്‌എസ്‌ഇടിഒ സംഘടിപ്പിച്ച സംസ്ഥാന കൺവൻഷൻ സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്‌തു. ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ടി കെ എ ഷാഫി അധ്യക്ഷനായി. ജനറൽ കൺവീനർ എം വി ശശിധരൻ, ജില്ലാ കൺവീനർ ജി ശ്രീകുമാർ എന്നിവർ സംസാരിച്ചു.
എഫ്എസ്ഇടിഒ സംസ്ഥാന ട്രഷറർ എം ഷാജഹാൻ പ്രമേയം അവതരിപ്പിച്ചു. കെഎസ്ഇഎ ജനറൽ സെക്രട്ടറി എസ് എസ് ദീപു, പിഎസ്‌സിഇയു ജനറൽ സെക്രട്ടറി ബി ബിജു, കെഎൽഎസ്എസ്എ ജനറൽ സെക്രട്ടറി എസ് സതികുമാർ, കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് എ കെ ബിന, കെഇഎൻടിഒ ജനറൽ സെക്രട്ടറി ജുനൈദ്, കെയുഇയു സംസ്ഥാന പ്രസിഡന്റ് സജിത്ഖാൻ, ഇടിസി സംസ്ഥാന പ്രസിഡന്റ് അജിത് കടയ്‌ക്കാവൂർ എന്നിവർ പങ്കെടുത്തു.
ശമ്പളപരിഷ്‌കരണം ഉടൻ നടപ്പാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഉടൻ നടപ്പാക്കുക, അന്യായമായ സ്ഥലം മാറ്റങ്ങൾ റദ്ദ് ചെയ്യുക, പൊതു സ്ഥലംമാറ്റം മാനദണ്ഡപ്രകാരം നടത്തുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, വിദ്യാഭ്യാസ സർവീസ് മേഖലകൾ തകർക്കുന്ന നീക്കങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. പ്രചാരണപരിപാടികളുടെ ഭാഗമായി മേഖലാ ജാഥകൾ സംഘടിപ്പിക്കും. ജില്ല, താലൂക്ക് കൺവൻഷനുകളും ചേരും.








0 comments