വീണ്ടും ബന്ധുനിയമനം; മന്ത്രി ബിന്ദു കൃഷ്ണയുടെ ഭർത്താവിന്റെ ബന്ധുവിനെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു

തിരുവനന്തപുരം : യുഡിഎഫ് സർക്കാരിൽ വീണ്ടും ബന്ധുനിയമനം. മന്ത്രി ബിന്ദു കൃഷ്ണയുടെ ഓഫീസിലാണ് പുതിയ ബന്ധുനിയമനം. മന്ത്രിയുടെ ഭർത്താവിന്റെ അടുത്ത ബന്ധുവിനെ സ്പഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. ബിന്ദു കൃഷ്ണയുടെ ഭർത്താവ് കൃഷ്ണകുമാറിന്റെ സഹോദരന്റെ അളിയനാണ് നിയമനം. സ്വകാര്യ എൻജിനിയറിങ് കോളേജിലെ ഫിനാൻസ് മാനേജരായിരുന്ന വി എൽ ഹരിയെ ആദ്യം അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായും പിന്നീട് സ്പഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായും നിയമിച്ചു. ഹരിക്കായി ഔദ്യോഗിക വാഹനവും നൽകിയതായാണ് റിപ്പോർട്ട്.
മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കുന്നതില്‍ കാലതാമസം നേരിട്ടിരുന്നു. സ്വന്തക്കാരെ നിയമിക്കുന്നതിനായി മനപൂര്‍വം കാലതാമസമുണ്ടാക്കിയതാണെന്നും ആരോപണം ഉയരുന്നുണ്ട്.
മുമ്പ് വൈദ്യുതമന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫും ഓഫീസില്‍ സ്വന്തക്കാരെ നിയമിച്ചിരുന്നു. അളിയനെയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്.









0 comments