ad
Deshabhimani

താമരശേരിയിൽ വൻ സംഘ‍ർഷം; കല്ലേറും കണ്ണീർവാതക പ്രയോ​ഗവും; ഫാക്ടറിക്ക് തീയിട്ടു

Thamarassery Fresh Cut plant protest
വെബ് ഡെസ്ക്

Published on Oct 21, 2025, 06:34 PM | 1 min read

താമരശേരി: കോഴിക്കോട് താമരശേരി കട്ടിപ്പാറയിൽ മാലിന്യ സംസ്കരണ ഫാക്ടറിക്കെതിരായ സമരത്തിൽ സംഘർഷം. പ്രതിഷേധക്കാരുടെ കല്ലേറിൽ കോഴിക്കോട് റൂറൽ എസ്പിക്കും താമരശേരി സി ഐക്കും ഉൾപ്പെടെ നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. ലാത്തിച്ചാർജിൽ സമരക്കാർക്കും പരിക്കേറ്റിട്ടുണ്ട്. അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് എന്ന അറവ് മാലിന്യ സംസ്കരണ ഫാക്ടറിക്കെതിരെയായിരുന്നു പ്രതിഷേധം. ഫാക്ടറിക്ക് സമരക്കാർ തീയിട്ടു.


2019ലാണ് ഫാക്ടറി പ്രവർത്തനം ആരംഭിച്ചത്. ഇവിടെ നിന്നുമുണ്ടാകുന്ന ദുർ​ഗന്ധത്തിനും പുഴ മലിനീകരണത്തിനും എതിരെ നാളുകളായി സമരം നടക്കുന്നുണ്ടായിരുന്നു. ചൊവ്വ മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. വൈകുന്നേരത്തോടെ ഫാക്ടറിയിൽനിന്നുള്ള വാഹനങ്ങൾ സമരക്കാർ തടഞ്ഞുവെച്ചു. തുടർന്ന് പൊലീസുമായി ഉന്തുംതള്ളുമുണ്ടാകുകയും പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. സമരക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോ​ഗിച്ചു. പരിക്കേറ്റവരെ താമരശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home