‘ബൂത്തിൽ ലീഡ് നൽകിയാൽ സൗജന്യ വിദേശയാത്ര’; വോട്ട് പിടിക്കാൻ കോഴ വാഗ്ദാനവുമായി ലീഗ് നേതാവ്

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ
മലപ്പുറം: തവനൂരില്‍ സമഗ്രമേഖലയിലും നടത്തിയ വികസനത്തിന്റെ തുടര്‍ച്ചയ്ക്കായ് കെ ടി ജലീൽ വീണ്ടും മത്സരിക്കുമ്പോൾ യുഡിഎഫിന് വോട്ട് പിടിക്കാൻ കോഴ വാഗ്ദാനവുമായി മുസ്ലീംലീഗ് നേതാവ്. തവനൂരിലെ തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് തെരഞ്ഞെടുപ്പ് ചടങ്ങൾ കാറ്റിൽ പറത്തിയുള്ള പ്രഖ്യാപനം.
യുഡിഎഫ് സ്ഥാനാർഥി വി എസ് ജോയിയ്ക്ക് ലീഡ് നേടിതരുന്ന യുഡിഎഫ് മണ്ഡലം കമ്മിറ്റിക്കും ബൂത്ത് കമ്മിറ്റിക്കും വിദേശയാത്ര ഓഫറാണ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ നൽകിയത്. പതിനഞ്ച് ദിവസത്തെ ഗൾഫ് യാത്രയാണ് വാഗ്ദാനം നൽകിയിരിക്കുന്നത്. 15 വര്‍ഷമായി കെ ടി ജലീൽ ജയിച്ചുവരുന്ന മണ്ഡലത്തിലെ തോൽവി ഉറപ്പായതോടെയാണ് പുതിയ പ്രഖ്യാപനവുമായി ലീഗ് നേതാവ് രംഗത്തെത്തിയത്.
2006-ൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിയായി കുറ്റിപ്പുറത്ത് മത്സരിച്ച് പി കെ കുഞ്ഞാലിക്കുട്ടിയെ തറപറ്റിച്ചാണ് കെ ടി ജലീൽ ചരിത്രത്തിലിടം നേടിയത്. തുടർന്ന് 2011-ലും 2016ലും 2021ലും തവനൂരിൽ എൽഡിഎഫിന്റെ സ്വതന്ത്രനായി ജയിച്ചു. 2016ൽ ഒന്നാം പിണറായി വിജയൻ സർക്കാരിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി തിളങ്ങി.










0 comments