നിയമസഭാ സ്പീക്കറുടെ സ്റ്റാഫ് ചമഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി അറസ്റ്റിൽ

മുഹമ്മദ് അലി
പാലക്കാട് : നിയമസഭാ സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫെന്ന വ്യാജേന ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ. പാലക്കാട് കോതകുറുശ്ശി സ്വദേശി മുഹമ്മദ് അലിയാണ് പൊലീസിന്റെ പിടിയിലായത്. കേരള സർക്കാരിന്റെ വിവിധ ബോർഡുകളിലും കോർപ്പറേഷനുകളിലും ജോലി വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
സെക്രട്ടറിയറ്റിൽ താൽക്കാലിക ജീവനക്കാരനായിരുന്ന പ്രതി എംഎൽഎ ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. പ്രതിക്കെതിരെ മുൻപും സമാനകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും ജോലിയോ നൽകിയ പണമോ ലഭിക്കാതെ വന്നതോടെ പൊന്നാനി സ്വദേശി നൽകിയ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.









0 comments