Deshabhimani

print edition അബൂട്ടിയെ 
കുടുക്കിയതാണെന്ന്‌ ഉമ്മ

Abooty.jpg

അബൂട്ടിയുടെ ഉമ്മ കെ വി ഷാഹിദ (ഇടത്), അബൂട്ടി (വലത്)

വെബ് ഡെസ്ക്

Published on Sep 29, 2026, 12:44 AM | 1 min read

തലശേരി: മയക്കുമരുന്ന്‌ കേസിൽ സ‍ൗദിയിൽ വധശിക്ഷയ്ക്കിരയായ ന്യൂമാഹി പെരിങ്ങാടി നവറാസിൽ അബൂട്ടി വെള്ളിലിയെ (41) കുടുക്കിയതാണെന്ന്‌ ഉമ്മ കെ വി ഷാഹിദ. ഒരാൾ നൽകിയ വാഹനവുമായി സ‍ൗദി അതിർത്തിയിലേക്ക്‌ പോകുന്പോഴാണ്‌ പൊലീസ്‌ പിടിച്ചത്‌.


നിർബന്ധിച്ച്‌ സ‍ൗദിയിലേക്ക്‌ അയച്ചതാണെന്നും ഒന്നും അറിയില്ലായിരുന്നുവെന്നും മാതാവ്‌ പറഞ്ഞു. അന്ന്‌ നാട്ടിലേക്ക്‌ വരേണ്ടതായിരുന്നു. നാട്ടിലേക്ക്‌ വരുന്നതറിഞ്ഞ്‌ മോന്റെ ഭാര്യയും ഞാനും വിമാനത്താവളത്തിൽ കാത്തിരുന്നതാണ്‌.


നേരത്തെ മസ്‌ക്കത്തിലായിരുന്നു ജോലി. സ്‌പോൺസറായ അറബി സ്‌ത്രീക്ക്‌ സർക്കാർ ജോലി ലഭിച്ചപ്പോഴാണ്‌ വിസ കാൻസൽ ചെയ്‌തത്‌. പുതിയ വിസക്ക്‌ സഹായിച്ച ആളാണ്‌ കുടുക്കിയത്‌.


ജയിലിൽനിന്ന്‌ മോചിപ്പിക്കാൻ നിയമസഹായം നൽകാമെന്ന്‌ പറഞ്ഞ്‌ പണവുമായി പോയ ആളും സഹായിച്ചില്ല. ദുബായിൽ പോയി ക്ഷീണിതനായി വന്നപ്പോഴാണ്‌ സ‍ൗദി അതിർത്തിവരെ പോകാൻ നിർബന്ധിച്ചത്‌. കുടുംബം നോക്കുന്ന മോനാണെന്നും അവൻ ഒരിക്കലുമിത്‌ ചെയ്യില്ലെന്നും ഉമ്മ കണ്ണീരോടെ പറഞ്ഞു.


കണ്ണൂർ സ്വദേശിയാണ്‌ അബൂട്ടിയെ പറ്റിച്ചതെന്ന്‌ അബൂട്ടിയുടെ ഇളയമ്മയുടെ മകനായ തലശേരി സ്വദേശി ന‍ൗഷാദ്‌ പറഞ്ഞു. പൊലീസ്‌ വാഹനം പരിശോധിക്കുന്പോഴാണ്‌ ചതിക്കപ്പെട്ടത്‌ അബൂട്ടി മനസിലാക്കിയത്‌. ചെയ്യാത്ത തെറ്റിന്‌ രണ്ടുവർഷവും ഏഴുമാസവും ജയിലിൽ കിടക്കേണ്ടിവന്നു. ഒടുക്കം വധശിക്ഷയും.


പാഴ്‌സൽ ആണെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ മറ്റൊരാൾ നൽകിയതാണെന്നും മയക്കുമരുന്നാണെന്ന്‌ അറിയില്ലെന്നും അബൂട്ടി പൊലീസിനോടും കോടതിയോടും പറഞ്ഞതാണ്‌. അതൊന്നും നീതിപീഠം കേട്ടില്ലെന്നും ഷാഹിദ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home