കോഴിക്കോട് കുറുനരിയുടെ ആക്രമണം; വിദ്യാർഥിക്ക് കടിയേറ്റു

പ്രതീകാത്മക ചിത്രം
കൊടിയത്തൂർ: കോഴിക്കോട് കൊടിയത്തൂരിൽ വിദ്യാർഥിനിക്ക് നേരെ കുറുനരിയുടെ ആക്രമണം. വെള്ളിയാഴ്ച ചെറുവാടി പള്ളിയിൽ നിന്നും നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കീഴുപറമ്പ് സ്വദേശി മാട്ടത്തൊടി നിസാമിന്റെ മകൻ ജസ്മലിനാണ് (12) കുറുനരിയുടെ ആക്രമണമുണ്ടായത്. ജസ്മലിന്റെ കാലിനാണ് കുറുനരി കടിച്ചത്.
ഉടനടി നാട്ടുകാർ ചേർന്ന് വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആവശ്യമായ അടിയന്തര പ്രതിരോധ കുത്തിവെപ്പും വിദഗ്ധ ചികിത്സയും നൽകി. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവം. ജനവാസ മേഖലയിൽ പകൽസമയത്ത് കുറുനരിയുടെ സാന്നിധ്യമുണ്ടായതും വിദ്യാർഥിയെ ആക്രമിച്ചതും നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രദേശത്ത് വന്യമൃഗങ്ങളുടെ ശല്യം വർധിച്ചുവരുന്ന സാഹചര്യത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് ഉയരുന്ന ആവശ്യം










0 comments