Deshabhimani

print edition അട്ടപ്പാടിയിൽ
4 ആദിവാസിക്കുഞ്ഞുങ്ങൾ മരിച്ചു

Infant Death
avatar
വേണു കെ ആലത്തൂർ

Published on Oct 03, 2026, 01:30 AM | 1 min read

​പാലക്കാട്‌ : അട്ടപ്പാടിയിൽ ഒരു മാസത്തിനിടെ രണ്ട്‌ നവജാത ശിശുക്കൾ ഉൾപ്പെടെ നാല്‌ ആദിവാസി കുഞ്ഞുങ്ങൾ മരിച്ചു. ഗർഭിണികൾക്ക്‌ പരിചരണവും ചികിത്സയും പോഷകാഹാരവും കിട്ടാത്തതാണ് കാരണം.


ഷോളയൂർ വരഗംപാടി ഉ‍ൗരിലെ ശ്രുതി–മണികണ്ഠൻ ദന്പതികളുടെ ഏഴുദിവസം പ്രായമായ ആൺകുഞ്ഞ്‌ വെള്ളിയാഴ്‌ച തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലും ആനക്കട്ടി ചാവടിയൂർ സ‍ൗമ്യയുടെ രണ്ടരമാസം പ്രായമുള്ള ആൺകുഞ്ഞ്‌ സെപ്‌തംബർ മൂന്നിന്‌ തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും മരിച്ചു. ചീരക്കടവ്‌ ഉ‍ൗരിലെ യാവിൻ–ചെല്ലി ദന്പതികളുടെ ഒന്നരവയസ്സുള്ള മകൻ തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ സെപ്‌തംബർ 29നും നെല്ലിപ്പതി ഉ‍ൗരിലെ ക‍ൗസല്യ–ഷൺമുഖൻ ദന്പതികളുടെ പെൺകുട്ടി ഒരുമാസം മുമ്പും മരിച്ചു.


ഗർഭിണികളുടെയും കുട്ടികളുടെയും ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകാൻ അട്ടപ്പാടി മേഖലയിലെ ഉ‍ൗരുകളിൽ നിലവിൽ ആരോഗ്യപ്രവർത്തകരില്ല. രണ്ടുമാസംമുൻപ് ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. എന്നാൽ പകരം നിയമനം നടത്തിയില്ല.

മൊബൈൽ മെഡിക്കൽ യൂണിറ്റ് നിശ്‌ചലമായി. ആശുപത്രികളിൽ മരുന്നുക്ഷാമം രൂക്ഷം. ആവശ്യത്തിന് ഡോക്‌ടർമാരുമില്ല. അട്ടപ്പാടിയിൽമാത്രം ഏഴ്‌ ജൂനിയർ പബ്ലിക്‌ ഹെൽത്ത്‌ നഴ്‌സുമാരുടെ ഒഴിവുണ്ട്‌. ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്‌ടർമാർ, സൂപ്പർവൈസർമാർ എന്നീ ഒഴിവും നികത്തിയിട്ടില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home