കണ്ണൂരിൽ വാഹനാപകടം: കാർ മരത്തിലിടിച്ച് രണ്ട് മലയാളികൾ ഉൾപ്പെടെ 4 മരണം

കണ്ണൂർ: കണ്ണൂർ കൂടാളിയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് നാല് പേർ മരിച്ചു. അപകടത്തിൽ പരിക്കേറ്റ ഒരാളെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് മലയാളികളും രണ്ട് ഉത്തർപ്രദേശ് സ്വദേശികളുമാണ് മരിച്ചതെന്നാണ് വിവരം.
ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. പരം ഛേദ്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് അപകടത്തിൽ മരിച്ചവർ. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലേക്ക് അതിശക്തമായി ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. അപകടത്തെ തുടർന്ന് കാറിനുള്ളിൽ കുടുങ്ങിപ്പോയവരെ ഫയർഫോഴ്‌സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നാല് പേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു.










0 comments