പോളിങിന് ഇനി നാലുനാൾകൂടി; എങ്ങും എവിടെയും എൽഡിഎഫ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് നാലുനാൾ മാത്രം ശേഷിക്കവെ നാടിനെ ഇളക്കിമറിച്ച് പര്യടനങ്ങളും പ്രചാരണങ്ങളും അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. ഇടതുപക്ഷ വിജയത്തുടർച്ചയുടെ ആരവമാണെങ്ങും. കരുതലും കാവലുമായി ജനങ്ങൾക്കൊപ്പംനിന്ന പത്താണ്ടിന്റെ സ്‌നേഹവും സന്തോഷവും ഐക്യദാർഢ്യമാണ് എൽഡിഎഫ് ക്യാമ്പുകളെ പൊതിയുന്നത്.
പരസ്യപ്രചാരണം അവസാനിക്കാൻ മൂന്നുദിവസം ബാക്കിനിൽക്കെ, വോട്ടർമാർ വികസന–ക്ഷേമ പദ്ധതികളുടെ തുടർച്ചയ്‌ക്ക് ശക്തമായി ഇടതുപക്ഷത്തിനൊപ്പമാണെന്ന് ഉറപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നതുൾപ്പെടെയുള്ള യോഗങ്ങളിൽ എൽഡിഎഫ് ക്യാമ്പിലെ ആവേശം പ്രതിഫലിക്കുന്ന ജനസഞ്ചയമാണ്.
എൽഡിഎഫ് പ്രചാരണങ്ങളിലെ ജനപങ്കാളിത്തവും വികസന ചർച്ചകളും യുഡിഎഫിന്റെ പ്രതീക്ഷകളിൽ കുറച്ചൊന്നുമല്ല മങ്ങലേൽപ്പിച്ചത്. പരാജയഭീതിയിൽ വർഗീയ കാർഡിറക്കി വോട്ടുതേടാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. ലക്ഷങ്ങൾ ചെലവിട്ട് പരസ്യങ്ങളും നുണപ്രചാരണവും നടത്തിയ യുഡിഎഫ് ജനങ്ങളുടെ അനുഭവസാക്ഷ്യമായ വികസന നേട്ടങ്ങൾക്ക് മുന്നിൽ അടിപതറി. ഇതോടെയാണ് മതവും സമുദായവും പറഞ്ഞ് പതിവുപോലെ കളംമാറി കളിക്കുന്നത്.










0 comments