ad
Deshabhimani

എംഡിഎംഎ: ഒറ്റപ്പാലത്ത് മുസ്സിംലീഗ് പ്രവർത്തകനടക്കം
4 പേർ അറസ്റ്റിൽ; പണവും ഡിജിറ്റൽ ത്രാസുകളും പിടിച്ചെടുത്തു

Ottappalam mdma seize

മുഹമ്മദ് അരീസ്, ഷിബിലി, മുഹമ്മദ് ഷെരീഫ്, ലുഫ്‌നാസ്

വെബ് ഡെസ്ക്

Published on Jun 25, 2026, 08:58 AM | 1 min read

ഒറ്റപ്പാലം: എംഡിഎംഎയുമായി മുസ്സിംലീഗ് പ്രവർത്തകൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിലായി. പത്തിരിപ്പാല, പാലപ്പുറം എന്നിവിടങ്ങളിൽനിന്ന് ചൊവ്വ രാത്രി പിടിയിലായ ഇവരിൽനിന്ന് 15 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.


ഒറ്റപ്പാലം പത്തൊമ്പതാംമൈൽ കുറുപ്പത്ത് വീട്ടിൽ മുഹമ്മദ് അരീസ് (33), മങ്കര വെള്ളംകുന്നിൽ വീട്ടിൽ ഷിബിലി (31) എന്നിവരാണ് പത്തിരിപ്പാലയിൽനിന്ന് പിടിയിലായത്. ഇവരിൽനിന്ന് 8.51 ഗ്രാം എംഡിഎംഎ പിടികൂടി. ഇവർ സഞ്ചരിച്ച കാറും പണവും രണ്ട് ഡിജിറ്റൽ ത്രാസുകളും കസ്റ്റഡിയിലെടുത്തു. ഷിബിലിന്റെ കൈയിൽനിന്ന് 40,000 രൂപയും ലഭിച്ചു.


ലീഗ് പ്രവർത്തകൻ ഈസ്റ്റ് ഒറ്റപ്പാലം കളരിക്കൽ മുഹമ്മദ് ഷെരീഫ് (28), കൊട്ടക്കാട്ടിൽ ലുഫ്‌നാസ് (29) എന്നിവര്‍ പാലപ്പുറം മുണ്ടഞ്ഞാറയിൽ നിന്നാണ് അറസ്റ്റിലായത്. ഇരുവരിൽനിന്ന്‌ ഏഴുഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്‌.


ഒറ്റപ്പാലം പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.​





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home