Deshabhimani

16കാരിയെ സ്‌പായിലെത്തിച്ച്‌ പീഡനം; 4 പേർ അറസ്റ്റിൽ

rape Case
വെബ് ഡെസ്ക്

Published on Oct 19, 2026, 01:30 AM | 1 min read

കോവളം: ആന്ധ്രാസ്വദേശിയായ 16കാരിയെ സ്‌പായിലെത്തിച്ച്‌ ലൈംഗികചൂഷണം ചെയ്ത കേസിൽ നാലു പേർ പിടിയിൽ. കോവളത്തെ ‘കേരള സ്‌പാ’ ഉടമ ആലപ്പുഴ മാവേലിക്കര നൂറനാട് പടനളം ശിവക്ഷേത്രത്തിനുസമീപം നടുവിലെമുറി നയനവീട്ടിൽ സജിത്ത് കുമാർ (47), ‘ഡ്രീംസ് സ്പാ’ ഉടമ പൂവാർ ആശുപത്രി ജങ്‌ഷൻ സാഫല്യംവീട്ടിൽ എം എസ് നിശാന്ത് (46), കുട്ടിയെ എത്തിച്ച ചെറിയമ്മയും ഭർത്താവ് എന്നിവരെയാണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്.


അച്ഛനും അമ്മയുമില്ലാത്ത പെൺകുട്ടിയെ ഇതേ സ്‌പാകളിൽ ജീവനക്കാരായ ചെറിയമ്മയും ഭർത്താവുമാണ്‌ സ്‌പാ ഉടമകൾക്ക്‌ കൈമാറിയത്‌. ഇരുവരും അനാശാസ്യപ്രവൃത്തികൾക്ക്‌ നേതൃത്വം നൽകുന്നവരാണെന്നും പൊലീസ്‌ പറഞ്ഞു. ചൂഷണം സഹിക്കാതെയായപ്പോൾ പെൺകുട്ടി സ്‌പായിൽവച്ച്‌ പരിചയപ്പെട്ട നെയ്യാറ്റിൻകര സ്വദേശിയോടൊപ്പം രക്ഷപ്പെട്ടു. ചെറിയമ്മ കുട്ടിയെ കാണാനില്ലെന്ന്‌ പൊലീസിൽ പരാതി നൽകി. കുട്ടിയെ പൊലീസ്‌ കണ്ടെത്തി ക‍ൗൺസലിങ്ങിന്‌ വിധേയമാക്കിയപ്പോഴാണ്‌ പീഡനവിവരം അറിഞ്ഞത്‌.


സ്പാകളിൽ ഒരു ഹെൽത്ത് ഇൻസ്പെക്ടർക്ക് ബിനാമി ഇടപാട് ഉള്ളതായും സംശയമുണ്ട്. ഇയാളുടെ ഫോണിലേക്ക് പ്രതികൾ നിരന്തരം വിളിച്ചതിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും വിവരമുണ്ട്‌. ചെറിയമ്മ ചെന്നൈയിലും സ്പാകളിലെത്തിച്ച്‌ തന്നെ ലൈംഗികചൂഷണം നടത്തിയിരുന്നതായും പെൺകുട്ടിയുടെ മൊഴിയിലുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home