ad
Deshabhimani

സന്തോഷ്‌ ട്രോഫി താരം ജോബി അന്തരിച്ചു

Joby Joseph obit.jpg
വെബ് ഡെസ്ക്

Published on Sep 12, 2026, 09:39 PM | 1 min read

തിരുവനന്തപുരം: മുൻ കേരള സന്തോഷ്‌ ട്രോഫി താരവും കെഎസ്ഇബി ഫുട്ബോൾ ടീമിലെ അംഗമായിരുന്ന തൃശൂർ പനമുക്ക് വട്ടപ്പിന്നി കാഞ്ഞിരത്തിങ്കൾ ജോബി (44) അന്തരിച്ചു. കെഎസ്ഇബി ഉള്ളൂർ സെക്ഷൻ ഓഫീസിലെ ക്യാഷ്യറയിരുന്നു. സംസ്കാരം ഞായര്‍ വൈകിട്ട് നാലിന് തിരുവനന്തപുരം പൊങ്ങുമൂട് സെന്റ് അല്‍ഫോന്‍സാ പള്ളി സെമിത്തേരിയില്‍.


പ്രതിരോധനിരയിൽ തിളങ്ങിയിരുന്ന ജോബി 2001ൽ സന്തോഷ്‌ ട്രോഫിയിൽ താരമായി. സ്‌കൂൾ പഠന കാലത്ത്‌ കോച്ച്‌ എം പീതാംബരന്റെ കീഴിൽ ഫുട്‌ബോൾ പരീശീലനം നേടി. പിന്നീട്‌ വ്യാസ കോളേജ്‌ പഠന കാലത്ത്‌ കലിക്കറ്റ്‌ സർവകലാശാല ടീമിൽ കളിച്ചു. തുടർന്നാണ്‌ സന്തോഷ്‌ ട്രോഫിയിൽ കളിച്ചത്‌. പിന്നീട് കെഎസ്‌ഇബിയിൽ ജോലി ലഭിച്ചു. കെഎസ്‌ഇബി ടീമിലും തിളങ്ങി.


വൈദ്യുതി ഭവൻ, ഫോർട്ട്, വയനാട് മേപ്പാടി എന്നീ ഓഫീസുകളിൽ ജോലി ചെയ്തിട്ടുണ്ട്. അച്ഛന്‍: സണ്ണി. അമ്മ: പരേതയായ റോസി. ഭാര്യ: സോണിയ ജോസഫ് (കെഎസ്ഇബി ബോർഡ് സെക്രട്ടറിയേറ്റിൽ സീനിയർ അസിസ്റ്റന്റ്). മക്കൾ: റിഷോണ, റിയാൻ. സഹോദരങ്ങൾ: ജോഷി, ജോളി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home