മുൻ കോൺഗ്രസ് എംഎൽഎ എം മുരളി അന്തരിച്ചു

തിരുവനന്തപുരം: മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം മുരളി(72) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മൂന്ന് തവണ മാവേലിക്കര എംഎൽഎ ആയിരുന്നു. മാവേലിക്കര ചെറുകോൽ വൈപ്പു വിളയിൽ പരേതനായ കെ പി മാധവൻ പിള്ളയുടെയും വി കെ രാജമ്മയുടെയും മകനാണ്. 1969-ൽ കെഎസ് യു അംഗമായാണ് പൊതുപ്രവർത്തന രംഗത്തിലേക്കെത്തിയത്. കെ എസ് രമാദേവിയാണ് ഭാര്യ. മക്കൾ: ഡോ. മിഥുൻ, മൃദുൽ, മൃണാൾ.









0 comments