പട്ടാമ്പിയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു

പാലക്കാട്> പട്ടാമ്പിയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്നു വീണു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. പട്ടാമ്പി വല്ലപ്പുഴയില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് അപകടം
അപകടത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനിടെ ആണ് അപകടം നടന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.










0 comments