ad
Deshabhimani

print edition മെസിക്കും യമാലിനും "പുഷ്പാഞ്ജലി'

Pushpanjali.jpg

മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തില്‍ യമാലിന്റെ പേരിലും മെസിയുടെ പേരിലും പുഷ്പാഞ്ജലി കഴിപ്പിച്ച രശീതികൾ

വെബ് ഡെസ്ക്

Published on Jul 20, 2026, 12:31 AM | 1 min read

മലപ്പുറം: ആദ്യം ഫ്ലക്സിലെ പോരാട്ടമായിരുന്നു. പിന്നെ സമൂഹമാധ്യമങ്ങളിൽ യുദ്ധമായി. ഒടുവിൽ ഫൈനലിൽ എത്തിയപ്പോൾ അതുക്കുമേലെയെത്തി ആരാധകർ. ഇഷ്ടടീമിനായി ക്ഷേത്രങ്ങളിൽ വഴിപാട്‌ നേരുകയാണ് മലപ്പുറത്തെ കാൽപ്പന്തുപ്രേമികൾ.


ഫൈനലിനുമുമ്പാണ് ആരാധകർ ഇഷ്ടതാരങ്ങളുടെ പേരിൽ വഴിപാട് കഴിപ്പിച്ചത്. ഞായറാഴ്ച മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തിൽ ലയണൽ മെസിയുടെ പേരിലും ലാമിൻ യമാലിന്റെ പേരിലും പുഷ്പാഞ്ജലി കഴിപ്പിച്ചു.


ലയണൽ മെസി "രോഹിണി' നക്ഷത്രം, ലാമിൻ യമാൽ "തിരുവാതിര' നക്ഷത്രം എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമെ ടീം അർജന്റീനയുടെപേരിൽ "കാര്യസാധ്യ പുഷ്പാഞ്ജലി'യും കഴിപ്പിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home