പാലക്കാട് വിവാഹ വിരുന്നിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധ; 45 പേർ ചികിത്സതേടി

Representative Image | AI
പാലക്കാട്: പാലക്കാട് പുതുകോട് വിവാഹ വിരുന്നിൽ പങ്കെടുത്ത 45 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ശനിയാഴ്ച ഭക്ഷണം കഴിച്ചവരിൽ ഞായറാഴ്ചയോടെ ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. എല്ലാവരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി പറയുന്നുണ്ട്.
വിരുന്നിന് വേദിയായ കല്യാണ മണ്ഡപത്തിലെത്തി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ജലം പരിശോധനക്ക് ശേഖരിച്ചു. ഇതിന്റെ പരിശോധന ഫലം വന്നാൽ മാത്രമേ മണ്ഡപത്തിൽ ഉപയോഗിച്ച ജലത്തിലൂടെ ആണോ, അതോ മറ്റേതെങ്കിലും തരത്തിലാണൊ വിഷബാധ ഉണ്ടാവാൻ കാരണമെന്ന് പറയാനാകൂ. കൂടാതെ പരിസരത്ത് ചിക്കൻ വാങ്ങിയ കടയിലും, കാറ്ററിംഗ് നടത്തിയവരുമായും ബന്ധപ്പെട്ട് അന്വേഷണം നടത്തി വരുന്നുണ്ട്.










0 comments