ad
Deshabhimani

തിരുവനന്തപുരം മെഡിക്കൽ കോളേജ് :

മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്ക് ശാരീരികാസ്വാസ്ഥ്യം

MEDICAL COLLEGE.
വെബ് ഡെസ്ക്

Published on May 18, 2025, 04:24 PM | 1 min read

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ലേഡീസ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾക്ക് ശാരീരികാസ്വസ്ഥതകളുണ്ടായ സംഭവത്തിൽ ഭക്ഷ്യവിഷബാധയാണോയെന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ലെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ യു അനുജ അറിയിച്ചു. വിദ്യാർത്ഥിനികൾക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ആശങ്ക വേണ്ടെന്നും ഡോ അനുജ അറിയിച്ചു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച അഞ്ചു വിദ്യാർത്ഥിനികൾ വയറിളക്ക രോഗത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് ഹോസ്റ്റലിൽ നടത്തിയ പരിശോധനയിൽ കൂടുതൽ പേർക്ക് ഇത്തരം അസ്വസ്ഥതകൾ കണ്ടെത്തിയെങ്കിലും അവർക്കാർക്കും ചികിത്സ തേടേണ്ട വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല.

600-ലധികം വിദ്യാർത്ഥിനികൾ താമസിക്കുന്ന ഹോസ്റ്റലിൽ തയ്യാറാക്കുന്ന ഭക്ഷണത്തിനു പുറമേ വിദ്യാർത്ഥിനികൾ നേരിട്ട് പുറത്തു പോയി കഴിക്കാറുമുണ്ട്.

ഭക്ഷ്യവിഷബാധയാണെങ്കിൽ തന്നെ ഹോസ്റ്റലിൽ പാകം ചെയ്ത ഭക്ഷണം കഴിച്ചപ്പോഴാണോ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതെന്നും വ്യക്തമല്ല. ഭക്ഷണത്തിൻ്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഹോസ്റ്റലിൽ പരിശോധന നടത്തി ഭക്ഷണം തയ്യാറാക്കുന്നതിലും ശുദ്ധമായ കുടിവെള്ളം നൽകുന്നതിലും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്. മാത്രമല്ല, ഫുഡ് സേഫ്റ്റി, മൈക്രോ ബയോളജി, ഹൗസ് കീപ്പിംഗ് വിഭാഗങ്ങളുടെ നേതൃത്വത്തിൽ തുടർപ്രവർത്തനങ്ങളും നടന്നു വരുന്നതായി ഡോ അനുജ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home