ad
Deshabhimani

print edition കേരള വിസി നിയമം പാലിക്കണം: എകെപിസിടിഎ

Mohanan Kunnummal Kerala University
വെബ് ഡെസ്ക്

Published on May 25, 2026, 12:01 AM | 1 min read

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ നിയമം പാലിക്കണമെന്നും അധ്യാപകരുടെ പ്രൊമോഷൻ സിൻഡിക്കറ്റ് യോഗം ചേർന്ന് അനുവദിക്കണമെന്നും എകെപിസിടിഎ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സർവകലാശാല ചട്ടപ്രകാരം സിൻഡിക്കറ്റ് യോഗങ്ങള്‍ക്കിടയില്‍ രണ്ടുമാസത്തില്‍ കൂടുതല്‍ ഇടവേള ഉണ്ടാകരുതെന്നാണ്. ഇത് പാലിക്കാതെയാണ് മുന്നറിയിപ്പില്ലാതെ ശനിയാഴ്ചത്തെ യോഗം മാറ്റിയത്.


എയ്ഡഡ് കോളേജ് അധ്യാപകരുടെ 350ൽ പരം പ്രൊമോഷനുകൾ അനുവദിക്കേണ്ട പ്രധാന അജൻഡകളുള്ള യോഗമാണ് വിസി പൊടുന്നനെ മാറ്റിയത്. ഉടൻ സിൻഡിക്കറ്റ് യോഗം വിളിച്ച്‌ എയ്ഡഡ് കോളജ് അധ്യാപകരുടെ പ്രൊമോഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സമയബന്ധിതമായി തീരുമാനമെടുക്കണമെന്ന് എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ് ജി സഞ്ജീവും ജനറൽ സെക്രട്ടറി എ നിശാന്തും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home