ad
Deshabhimani

പ്രളയ സാധ്യത; കരമന, അച്ചൻകോവിൽ നദികളിൽ യെല്ലോ അലർട്ട്

RIVER

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 29, 2025, 01:17 PM | 1 min read

തിരുവനന്തപുരം: അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കരമനയാറിലും പത്തനംതിട്ട അച്ചൻകോവിൽ ആറ്റിലുമാണ് പ്രളയമുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും മുന്നറിയിപ്പ് നൽകി. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.


യെല്ലോ അലർട്ട്


തിരുവനന്തപുരം: കരമന (വെള്ളൈക്കടവ്‌ സ്റ്റേഷൻ- CWC)

പത്തനംതിട്ട : അച്ചൻകോവിൽ (കോന്നി GD & കല്ലേലി സ്റ്റേഷൻ)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home