ad
Deshabhimani

തിരുവനന്തപുരത്ത് ഫ്ലോട്ടിങ്‌ റസ്റ്റോറന്റ്‌ കത്തി നശിച്ചു

floating restaurant fire
വെബ് ഡെസ്ക്

Published on Apr 13, 2026, 08:43 PM | 1 min read

​കോവളം : പൂവാറിലെ അഴിഭാഗത്ത്‌ പ്രവർത്തിച്ചിരുന്ന പഞ്ചാബി ധാബ എന്ന ഫ്ലോട്ടിങ് റസ്റ്റോറന്റ്‌ കത്തി നശിച്ചു. തിങ്കൾ പുലർച്ചെയാണ്‌ സംഭവം. പൂവാർ വലിയ പാലത്തിന് സമീപം പ്രവർത്തിക്കുന്ന ലീല റസ്റ്റോറന്റ്‌ ഉടമ ബിനിൽ രാജിന്റേതാണ്‌ സ്ഥാപനം. തിങ്കൾ രാവിലെ ആറോടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് നിഗമനം. 6.20ന് ലഭിച്ച ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പൂവാർ അഗ്‌നിരക്ഷാസേന എത്തി തീയണച്ചു. സേനയുടെ മോട്ടോർ ടാങ്ക് യൂണിറ്റ്‌ അപകട സ്ഥലത്തേക്ക്‌ എത്തിക്കാൻ കഴിയാതിരുന്നത് പ്രതിസന്ധി രൂക്ഷമാക്കി. എന്നാൽ ബോട്ടിൽ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ഫ്ലോട്ട് പമ്പ് ഉപയോഗിച്ച്‌ തീയണയ്‌ക്കുകയായിരുന്നു.


റസ്റ്റോറന്റ്‌ പൂർണമായും കത്തിനശിച്ചു. റസ്റ്റോറന്റിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളാകാം രണ്ടുതവണ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതായി ഫയർഫോഴ്സ് ടീം പറഞ്ഞു. പൂവാർ പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി. രാത്രി റസ്റ്റോറന്റിൽ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ല. അതിനാൽ ആളപായം ഉണ്ടായിട്ടില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് ആകാമെന്നു കരുതുന്നു. പരാതി ലഭിച്ചിട്ടുണ്ടെന്നും കേസെടുക്കുമെന്നും പൂവാർ എസ്‌എച്ച്‌ഒ പറഞ്ഞു.


സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ബിജുകുമാർ, ആർ ദിനേശ്, എസ് വി അനുരാജ്, അനു, സ്റ്റാൻലി ജോൺ, ബാബു ശിവകുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് തീയണച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home