ad
Deshabhimani

ഗ്രാമങ്ങളിലേക്കും ഇനി വേ​ഗത്തിൽ ഡെലിവറി; ഫ്ലിപ്കാർട്ടുമായി കൈകോർത്ത്‌ തപാൽ വകുപ്പ്‌

Flipkart Indian Post Office

Representative Image | AI

avatar
സ്വന്തം ലേഖകൻ

Published on May 25, 2026, 10:30 AM | 1 min read

​കൊല്ലം: ഇ- കൊമേഴ്‌സ് മേഖലയ്ക്കും ഓൺലൈൻ ഷോപ്പിങ്‌ പ്രേമികൾക്കും ആശ്വാസമേകുന്ന നീക്കവുമായി തപാൽ വകുപ്പും പ്രമുഖ ഇ -കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ടും. ഇന്ത്യയിലുടനീളം ഫ്ലിപ്കാർട്ട് വഴി ഓർഡർ ചെയ്യുന്ന സാധനങ്ങൾ ഉപഭോക്താക്കളുടെ കൈകളിൽ എത്തിക്കാനുള്ള ലാസ്റ്റ് മെയിൽ പാഴ്‌സൽ സർവീസ് ഡെലിവറി കരാറിന്‌ ഇരുവിഭാഗവും ധാരണയായി.


തപാൽ വകുപ്പ് പാഴ്‌സൽ ഡയറക്ടറേറ്റ് ജനറൽ മാനേജർ നീരജ് കുമാർ, ഫ്ലിപ്കാർട്ട് കൊമേഴ്‌സ്യൽ ഡയറക്ടർ ഹർവീന്ദർ കപൂർ എന്നിവർ കരാർ ഒപ്പിട്ടു.

ഗ്രാമങ്ങളിലേക്കും വിതരണം സുഗമമാകും


രാജ്യത്തെ ഏറ്റവും വിശ്വസനീയവും വിപുലവുമായ തപാൽ ശൃംഖലയെ ഫ്ലിപ്കാർട്ടിന്റെ സാങ്കേതിക മികവുമായി കൂട്ടിയോജിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നഗരങ്ങളിലും അർധനഗരങ്ങളിലും മാത്രമല്ല, തപാൽ വകുപ്പിന്റെ സഹായത്തോടെ ഇന്ത്യയിലെ ഉൾഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും ഇനി മുതൽ ഫ്ലിപ്കാർട്ട് സേവനങ്ങൾ തടസമില്ലാതെ ലഭ്യമാകും.

കരാറിലെ പ്രധാന സവിശേഷതകൾ


ഇന്ത്യയിലുടനീളമുള്ള 1.6 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളുടെ വലിയ ശൃംഖല ഫ്ലിപ്കാർട്ട് പാഴ്‌സലുകൾ എത്തിക്കാൻ ഇനി ഉപയോഗപ്പെടുത്തും. പ്രീപെയ്ഡ് പാഴ്‌സലുകൾക്ക് പുറമെ ക്യാഷ് ഓൺ ഡെലിവറി സൗകര്യവും സുരക്ഷിത വിതരണത്തിനായി ഒടിപി അധിഷ്ഠിത വെരിഫിക്കേഷൻ സംവിധാനവും ഉണ്ടാകും.

ഉപഭോക്താക്കൾക്ക് തങ്ങളുടെ പാഴ്‌സലുകൾ എവിടെയെത്തിയെന്ന് തത്സമയം അറിയാനുള്ള സാങ്കേതിക സൗകര്യവും ഒരുക്കും.

വേഗതയേറിയ സേവനം


തപാൽ വകുപ്പും ഫ്ലിപ്കാർട്ടും തമ്മിലുള്ള മികച്ച ഏകോപനത്തിലൂടെ വിതരണ സമയം പരമാവധി കുറയ്ക്കാൻ സാധിക്കും. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് അനുസൃതമായി മുൻനിര ലോജിസ്റ്റിക്‌സ് സ്ഥാപനമായി മാറാനുള്ള തപാൽ വകുപ്പിന്റെ ശ്രമങ്ങൾക്ക് കരാർ ഊർജം പകരും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home