ad
Deshabhimani

print edition വിമാന സർവീസുകൾ റദ്ദാക്കി

flight cancellation

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Mar 09, 2026, 12:00 AM | 1 min read

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ചയും വിമാനസർവീസുകൾ റദ്ദാക്കി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിവിധ ഗൾഫ്‌ രാജ്യങ്ങളിലേക്ക്‌ പുറപ്പെടേണ്ട 10ഉം വരേണ്ട 12 ഉം സർവീസുകളും റദ്ദാക്കി. ആകെ അഞ്ച് വിമാനങ്ങൾ സർവീസ് നടത്തി. ഗൾഫ് രാജ്യങ്ങളിലെ തിങ്കളാഴ്ചത്തെ 16 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്.


കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന്‌ ഞായറാഴ്ച 25 വിമാനങ്ങൾ സർവീസ് നടത്തി. കൊച്ചിയിൽനിന്ന്‌ മസ്‌കത്തിലേക്ക് നാലും ദുബായ്, അബുദബി എന്നിവിടങ്ങളിലേക്ക് രണ്ടുവീതവും റാസൽ ഖൈമ, ഷാർജ, ഫുജൈറ, ജിദ്ദ എന്നിവിടങ്ങളിലേക്ക് ഓരോ വിമാനങ്ങളും സർവീസ് നടത്തി. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് 16 അന്താരാഷ്ട്ര സർവീസുകളാണ്​ റദ്ദാക്കിയത്​. തിങ്കളാഴ്ചത്തെ മുഴുവൻ അന്താരാഷ്ട്ര സർവീസുകളും റദ്ദാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home