ad
Deshabhimani

ട്രെയിനിന്റെ കാറ്റടിച്ചു വീണ്‌ പരിക്കേറ്റ അഞ്ചുവയസുകാരി മരിച്ചു

girl dies
വെബ് ഡെസ്ക്

Published on Apr 23, 2026, 08:55 PM | 1 min read

കാസര്‍കോട് : ട്രെയിന്‍ കടന്നുപോകുന്നതിനിടെ കാറ്റടിച്ചുവീണ്‌ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. ചെങ്കള നാലാംമൈല്‍ തൈവളപ്പിലെ താഹിര്‍– നജാത്ത്- ആസിയ ദമ്പതികളുടെ മകള്‍ മറിയം നവാല്‍ താഹിർ ആണ് മരിച്ചത്. ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴം പകൽ ഒന്നോടെയാണ് മരിച്ചത്.


ഏപ്രില്‍ 18ന് വൈകിട്ടായിരുന്നു സംഭവം. മൊഗ്രാല്‍ നാങ്കിയിൽ മാവേലി എക്‌സ്‌പ്രസ്‌ കടന്നുപോകുമ്പോൾ പാളത്തിനടുത്തുണ്ടായിരുന്ന കുട്ടി സമീപത്തെ കുറ്റിക്കാട്ടിലേക്ക്‌ തെറിച്ചുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഉമ്മൂമ്മ നഫീസയും തെറിച്ചുവീണു. പരിക്കേറ്റ ഇവർ ചികിത്സയിലാണ്. ഇരുവരും ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക്‌ മടങ്ങുന്നതിനിടെയാണ് അപകടം. ഫാത്തിമത്ത് ഇഷാൽ മറിയം സഹോദരിയാണ്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home