Deshabhimani

ക്ലിഫ് ഹൗസിൽ അഞ്ച് പൊലീസുകാർക്ക് ഡെങ്കിപ്പനി

dengue
വെബ് ഡെസ്ക്

Published on Oct 08, 2026, 07:40 PM | 1 min read

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പൊലീസുകാർക്ക് പകര്‍ച്ചവ്യാധി. അഞ്ചു പൊലീസുകാർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ക്ലിഫ് ഹൗസിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.


ഈ വർഷം സെപ്തംബർ വരെ സംസ്ഥാനത്ത് 11,281 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 42 പേർ മരിച്ചു. 2025ൽ ആകെ 10,886 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. അന്ന് 56 മരണവും റിപ്പോർട്ട് ചെയ്തിരുന്നു.


ജൂണിലാണ് ഈ വർഷം ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത്. 1,802 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 15 പേർ മരിക്കുകയും ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home