ad
Deshabhimani

print edition അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റെന്ന്‌ ആരോപണം

Newborn.jpg
വെബ് ഡെസ്ക്

Published on Oct 30, 2025, 12:01 AM | 1 min read

കുമ്പള (കാസർകോട്‌) : കാണാതായ അഞ്ചുമാസം പ്രായമായ കുഞ്ഞിനെ വിറ്റതാണെന്ന പരാതിയുമായി നാട്ടുകാർ രക്ഷിതാക്കളെ പൊലീസിൽ ഏൽപ്പിച്ചു. കുമ്പള പിഎച്ച്സി റോഡിലെ അതിഥിത്തൊഴിലാളികളായ സുപ്രിയയും ഭർത്താവ് വസന്തനുമാണ് കസ്റ്റഡിയിലുള്ളത്. കുഞ്ഞിന്റെ ആരോഗ്യനില സംബന്ധിച്ച് ആശാ വർക്കർ ബുധനാഴ്ച രാവിലെ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ്‌ കാണാനില്ലെന്ന വിവരം പുറത്തറിഞ്ഞത്.


ചോദ്യംചെയ്തപ്പോൾ, കുഞ്ഞ് മരിച്ചുപോയെന്നായിരുന്നു ദമ്പതികളുടെ മറുപടി. പൊലീസിനെ അറിയിച്ചിട്ടുണ്ടോയെന്ന് ആശാ വർക്കർ ചോദിച്ചതോടെ, സുഹൃത്തായ നവീനകുമാരിക്ക് വളർത്താൻ കൈമാറിയതായി അറിയിച്ചു. സംശയം തോന്നിയ നാട്ടുകാർ ഇവരെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. യുവതിയുടെ ആദ്യ വിവാഹത്തിൽ മൂന്ന് മക്കളുള്ളതായും വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യംചെയ്‌ത്‌ കുഞ്ഞിനെ കണ്ടെത്താൻ പൊലീസ്‌ അന്വേഷണം തുടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home