ചെല്ലാനത്ത് നിന്നുപോയ മത്സ്യത്തൊഴിലാളികളെ കാണാനില്ല; തിരച്ചിൽ തുടരുന്നു

Representative Image
കൊച്ചി: ചെല്ലാനത്ത് നിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് തൊഴിലാളികളെ കാണാതായി. കണ്ടക്കടവ് സ്വദേശികളായ സെബിൻ, പാഞ്ചി, കുഞ്ഞുമോൻ, പ്രിൻസ്, ആന്റപ്പൻ എന്നിവരെയാണ് കാണാതായത്. കോസ്റ്റ് ഗാർഡും നേവിയും തിരച്ചിൽ നടത്തുന്നുണ്ട്.
കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും പുലർച്ചെ നാല് മണിയോടെ ഇവർ കടലിൽ പോകുകയായിരുന്നു. ഇമ്മാനുവൽ എന്ന വള്ളത്തിലാണ് ഇവർ കടലിൽ പോയത്. ഒൻപത് മണിയോടെ ഇവർ തിരിച്ചുവരേണ്ടതായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താതിരുന്നതോടെ ബന്ധുക്കൾ പൊലീസിനെയും കോസ്റ്റ് ഗാർഡിനെയും വിവരമറിയിച്ചു. തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്.










0 comments