ad
Deshabhimani

പുറക്കാട് പുറംകടലിൽ മീൻപിടിക്കുന്നതിനിടെയാണ് 
വല കണ്ടെയ്നറിൽ ഉടക്കിയത്

കണ്ടെയ്നർ കുരുക്ക്​ വീണ്ടും ; പുറംകടലിൽ വല തകർന്നു , ഒന്നരലക്ഷം രൂപയുടെ മീൻ നഷ്​ടപ്പെട്ടു

fishing net
വെബ് ഡെസ്ക്

Published on Aug 04, 2025, 02:00 AM | 1 min read


അമ്പലപ്പുഴ

കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നറിൽ ഉടക്കി വീണ്ടും മീൻപിടിത്ത വല നശിച്ച് ലക്ഷങ്ങളുടെ നഷ്​ടം. അമ്പലപ്പുഴ കോമന പുതുവൽ മധുവിന്റെ ഹരേകൃഷ്​ണ എന്ന വീഞ്ച് വള്ളത്തിന്റെ വലയാണ് തകർന്നത്​. തിങ്കൾ പുലർച്ചെ അഞ്ചോടെ തോട്ടപ്പള്ളി തുറമുഖത്തുനിന്ന്‌ 20 തൊഴിലാളികളുമായാണ് മീൻപിടിക്കാൻ പോയത്. 20 നോട്ടിക്കൽ മൈൽ അകലെ പുറക്കാട് പുറംകടലിൽ മീൻപിടിക്കുന്നതിനിടെയാണ് വല കണ്ടെയ്നറിൽ ഉടക്കിയത്. ഒന്നരലക്ഷം രൂപയുടെ മത്സ്യം നഷ്​ടപ്പെട്ടു.


വല തകർന്നതോടെ തൊഴിലാളികളുടെ ഉപജീവനമാർഗമാണ് ഇല്ലാതായത്. രണ്ടുലക്ഷം രൂപയുടെ വലയാണ് തകർന്നത്. ഒരാഴ്​ചയോളം തുടർച്ചയായി ജോലി ചെയ്​താലേ വല പൂർവ സ്ഥിതിയിലാക്കാൻ കഴിയൂ. അതിന്​ 50,000 രൂപയോളം ചെലവും വരും. മാസങ്ങൾക്ക്​ മുമ്പുണ്ടായ കപ്പലപകടത്തിന് പിന്നാലെ കടലിൽതാണ കണ്ടെയ്നറിൽ ഉടക്കി മീൻപിടിത്ത വല നശിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണെന്ന്​ തൊഴിലാളികൾ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home