ad
Deshabhimani

മത്സ്യബന്ധനത്തിനു പോയ തോണി മറിഞ്ഞു; മൂന്നു പേർക്ക് പരിക്ക്

boat
വെബ് ഡെസ്ക്

Published on Oct 18, 2025, 03:29 PM | 1 min read

കാസര്‍കോഡ്: കാഞ്ഞങ്ങാട് അജാനൂരിൽ നിന്നു മത്സ്യബന്ധനത്തിനു പോയ തോണി മറിഞ്ഞു മൂന്നു പേർക്ക് പരിക്ക്. അജാനുർ കടപ്പുറത്തെ തൊഴിലാളികളായ രാമകൃഷ്ണൻ (60} ജനീഷ് (24}, ബാബു (44 } എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ പള്ളിക്കര തോണിയാണ്‌ കടലിൽ തലകീഴായി മറിഞ്ഞത്.


അഞ്ചുമണിക്കുറിന്‌ ശേഷമാണ്‌ തോണി അപകടത്തിൽപെട്ട വിവരം മറ്റ്‌തൊഴിലാളികൾ അറിഞ്ഞത്‌. തുടർന്ന് എട്ടരയോടെ രക്ഷാപ്രവർത്തനം നടത്തി മൂന്നുപേരെയും രക്ഷപ്പെടുത്തി അജാനൂർ കടപ്പുറത്ത് എത്തിച്ച്‌ അഗ്നിരക്ഷാസേനയുടെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.


വിവരമറിഞ്ഞ്‌ മൽസ്യ തൊഴിലാളിയൂണിയൻ (സിഐടിയു) നേതാക്കളായ വി വി രമേശൻ കാറ്റാടി കുമാരൻ, അജാനുർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ സബീഷ്‌, അജാനുർ കുറുംബാ ഭഗവതി ക്ഷേത്രഭാരവാഹികൾ എന്നിവർ ജില്ലാ ആശുപത്രിയിലെത്തി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home