മത്സ്യത്തൊഴിലാളി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

പ്രതീകാത്മകചിത്രം
വെള്ളറട : മത്സ്യത്തൊഴിലാളിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാകുഴി മാവുവിളവീട്ടിൽ ബഷീറിന്റെയും സൈനബയുടെയും മകൻ ജാഫർ ഖാന്റെ (48) മൃതദേഹമാണ് ഞായർ വൈകിട്ട് അഞ്ചോടെ കണ്ടെത്തിയത്. വെള്ളറട പൊലീസ് സ്ഥലത്തെത്തി പ്രാഥമികനടപടികൾ സ്വീകരിച്ചു. തുടർന്ന് മൃതദേഹം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.









0 comments