വള്ളം കെട്ടിയിട്ട് കരയിലേക്ക് നീന്തിയ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

കോവളം: മീൻപിടിത്തത്തിനുശേഷം വള്ളം കെട്ടിയിട്ട് കരയിലേക്ക് നീന്തിയ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു. കന്യാകുമാരി മണ്ടയ്ക്കാട് കൽകുളം 5/85/ജെ–യിൽ സഹായരാജിന്റെ മകൻ പ്രകാശ് ലിബിൻ (21) ആണ് മരിച്ചത്. വ്യാഴം രാത്രി എട്ടോടെയാണ് സംഭവം.
വള്ളം ഹാർബറിന് സമീപം കെട്ടിയിട്ടശേഷം മറ്റൊരു തൊഴിലാളിക്കൊപ്പം കരയിലേക്ക് നീന്തുന്നതിനിടയിൽ അവശനായി മുങ്ങിത്താഴുകയായിരുന്നെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു. ഉടൻ കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് കേസെടുത്തു.









0 comments