ad
Deshabhimani

മൂന്നാറിൽ മൈനസ്, മഞ്ഞിൽ വിറച്ച് മലയോരങ്ങൾ

1280
വെബ് ഡെസ്ക്

Published on Dec 21, 2025, 03:05 PM | 2 min read

മൂന്നാറിൽ ഉൾപ്രദേശങ്ങളിൽ താപനില മൈനസ് ഒന്നിലെത്തി. കന്നിമല, സെവൻമല, വട്ടവട, പാമ്പാടുംഷോല എന്നിവിടങ്ങളിൽ ശനിയാഴ്ച പുലർച്ചെ താപനില മൈനസിലേക്ക് കുറഞ്ഞു.


രാത്രിയിലും അതിരാവിലെയും തണുപ്പ് ആണെങ്കിലും പകൽ ചൂടിന് വലിയ കുറവൊന്നുമില്ലെന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. മുന്നാൽ എക്കോപോയിന്റിൽ 4.9 ഡിഗ്രിയായിരുന്നു രാവിലത്തെ ചൂട്.


ദിവസങ്ങളായി മൂന്നാറില്‍ കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23ന് മൂന്നാറില്‍ മൈനസ് രണ്ട് ഡിഗ്രിയിലേക്ക് താപനിലയെത്തിയിരുന്നു. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് മൂന്നാറില്‍ കൂടുതലായി തണുപ്പ് രേഖപ്പെടുത്താറുള്ളത്. തണുപ്പ് ആസ്വദിക്കാനെത്തുന്ന യാത്രക്കാരുടെ തിരക്കേറുന്ന സീസണാണ്.


09


രാത്രിയിൽ മൂന്നാർ ടൗണിൽ താപനില പൂജ്യമായിരുന്നു. നല്ലതണ്ണി, ലക്ഷ്മി, ചെണ്ടുവര എന്നിവിടങ്ങളിലും പൂജ്യം ഡിഗ്രിയായിരുന്നു താപനില. ശരാശരി നാല് ഡിഗ്രിയിൽ തുടർന്നു.  മാട്ടുപ്പെട്ടി, കുണ്ടള എന്നിവിടങ്ങളിൽ രണ്ടും സൈലന്റ്‌വാലി, ദേവികുളം, ഗ്യാപ് റോഡ് എന്നിവിടങ്ങളിൽ ഒന്നുമായിരുന്നു താപനില. തലയാർ, മറയൂർ, കാന്തല്ലൂർ എന്നിവിടങ്ങളിലും താപനില താഴ്ന്നു.


അതിരാവിലെ 17.8 ഡിഗ്രി സെൽഷ്യസ് തണുപ്പുണ്ടായ കോട്ടയത്ത് ഉച്ചയ്ക്ക് 35.6 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. 7,8 മണിക്കൂറിനിടയിൽ താപനില മാറിയത് 17.8°c ആണ്.


ശബരിമലയിലും ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തി. പമ്പയിൽ രാവിലെ രേഖപ്പെടുത്തിയത് 16°c തണുപ്പാണ്.


എന്താണീ തണുപ്പ്


സൂര്യൻ ഭൂമിയുടെ തെക്കേ അറ്റത്ത് (ദക്ഷിണായനത്തിൻ്റെ അവസാന ഭാഗത്ത്) എത്തുന്നതോടെയാണ് താപനില ഏറ്റവും കുറവ് അനുഭവപ്പെടുന്നത്. സൂര്യൻ ഏറ്റവും അകലെ നിൽക്കുന്നതിനാൽ താപനില കുറയുന്നു. ഇങ്ങനെ താപനില ഏറ്റവും കുറവുള്ള ദിവസങ്ങളാണ് കടന്നു പോകുന്നത്.


തെക്ക് ഭാഗത്ത് ആയാണ് സൂര്യൻ ഇപ്പോൾ നിൽക്കുന്നത് എങ്കിലും ഇത് വടക്ക് ഭാഗത്തേക്ക്‌ (ഉത്തരായാനം) നീങ്ങുന്തോറും താപനില കൂടി വരും. ഇതോടെ അന്തരീക്ഷത്തിൽ ചൂട് കൂടും.

gഡിസംബർ 20 ലെ ശരാശരി താപനില


കഴിഞ്ഞ തിങ്കളാഴ്‌ച മുതൽ കൊടും ശൈത്യത്തിൻ്റെ സൂചനകളാണ് മൂന്നാറിൽ അനുഭവപ്പെട്ടത്.  കാശ്മീരിലെ പോലെ മേഘങ്ങളിൽ നിന്ന് മഞ്ഞ് വീഴുകയല്ല മൂന്നാറിൽ സംഭവിക്കുന്നത്. 'ഗ്രൗണ്ട് ഫ്രോസ്റ്റ്' (Ground Frost) എന്ന പ്രതിഭാസമാണ്.


താപനില പൂജ്യം ഡിഗ്രിയിലോ അതിൽ താഴെയോ എത്തുമ്പോൾ, പുല്ലിൻ്റെയും മണ്ണിൻ്റെയും ഉപരിതലത്തിലുള്ള ജലാംശം തണുത്തുറഞ്ഞ് ഐസ് പാളികളായി മാറുന്നതാണ് ഗ്രൗണ്ട് ഫ്രോസ്റ്റ്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home