ad
Deshabhimani

print edition കണ്ണൂർ 
വിമാനത്താവളത്തിൽനിന്ന് ആദ്യ ഹജ്ജ് വിമാനം 
മെയ് 6ന്

Kannur International Airport
വെബ് ഡെസ്ക്

Published on Apr 27, 2026, 12:00 AM | 1 min read

നീലേശ്വരം: ​ഈവർഷത്തെ ഹജ്ജ് തീർഥാടനത്തിന്റെ ഭാഗമായി കണ്ണൂർ വിമാനത്താവളം എംമ്പാർക്കേഷൻ പോയിന്റായി തെരഞ്ഞെടുത്ത ഹാജിമാരുടെ ഹജ്ജ് യാത്ര മെയ് ആറുമുതൽ തുടങ്ങും.


കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽന്ന്‌ 4238 പേരും കർണാടകത്തിലെ മംഗളൂരു സൌത്ത് കാനറ, കുടക് ജില്ലകളിൽനിന്നുമായി 207 ഉം ഉൾപ്പെടെ 4,445 തീർഥാടകരാണ് കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിനുപോകുന്നത്‌. സൗദി അറേബ്യ ആസ്ഥാനമായുള്ള ഫ്ലൈ അദീദ് എയർലൈൻസ് കമ്പനിയാണ് തീർഥാടകരുടെ സർവീസ് നടത്തുന്നത്. ക്യാമ്പിന്റെ ഉദ്‌ഘാടനം അഞ്ചിന്‌ വെെകിട്ട് നാലിന്‌ നടക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home