കേരളാ ഹൗസിൽ അർധരാത്രി പടക്കം പൊട്ടിച്ച് മുഖ്യമന്ത്രിക്ക് സ്വീകരണം; നിയമങ്ങൾ കാറ്റിൽപറത്തി കോൺഗ്രസ്

കേരളാ ഹൗസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിന്‍റെ ദൃശ്യം
ന്യൂഡൽഹി: കേരളാ ഹൗസിൽ അർധരാത്രി അനധികൃതമായി പടക്കം പൊട്ടിച്ച് വിജയാഘോഷവുമായി കോൺഗ്രസ് പ്രവർത്തകർ. മുഖ്യമന്ത്രിയായി അധികാരമേറിയതിന് പിന്നാലെ രാഷ്ട്രീയ കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിൽ എത്തിയ വി ഡി സതീശൻ ഡൽഹിയിൽ എത്തിയപ്പോഴായിരുന്നു പ്രവർത്തകരുടെ മതിമറന്നുള്ള ആഘോഷം. വായുമലീനീകരണ തോത് ഉയർന്നു നിൽക്കെ ഡൽഹിയിൽ പടക്കം പൊട്ടിക്കുന്നതിന് സമ്പൂര്‍ണ നിരോധനം നിലനില്‍ക്കെയാണ് കോണ്‍ഗ്രസ് പ്രവർത്തകരുടെ നിയമലംഘനം.
കേരളാ ഹൗസ് പോലെയുള്ള അതീവ സുരക്ഷാ മേഖലകളിൽ പടക്കം പൊട്ടിക്കാൻ പോലും അനുമതിയില്ല. ഡൽഹിയിലെ വായുമലിനീകരണം കണക്കിലെടുത്ത് ഹരിത പടക്കങ്ങൾ മാത്രമാണ് ഡൽഹിയിൽ പൊട്ടിക്കാൻ അനുമതി നൽകിയിരിക്കുന്നത്. അവിടെയാണ് മുഖ്യമന്ത്രി വി ഡി സതീശനെ സ്വീകരിക്കുന്നതിനായി അർധരാത്രി എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ നിരോധിത പടക്കം പൊട്ടിച്ച് ആഘോഷിച്ചത്.
കേരളാ ഹൗസിൽ കോൺഗ്രസ് പ്രവർത്തകർ പടക്കം പൊട്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സുപ്രീംകോടതി നിർദേശങ്ങൾക്ക് പുല്ല് വില കൽപ്പിക്കുന്ന കോൺഗ്രസ് പ്രവർത്തകർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം. പത്ത് വർഷത്തിന് ശേഷം അധികാരത്തിലേറുമ്പോൾ എല്ലാ നിയമങ്ങളെയും കോൺഗ്രസ് തള്ളിക്കളയുന്ന കാഴ്ചയാണുള്ളത്.
കേരളാ ഹൗസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിന്‍റെ ദൃശ്യം ചുവടെ;










0 comments