ad
Deshabhimani

തിരുവനന്തപുരത്ത് ഹോട്ടലിൽ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു

Fire Breaks tvm.jpg
വെബ് ഡെസ്ക്

Published on Jul 10, 2026, 06:19 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരമധ്യത്തിലെ ഹോട്ടലിൽ തീപിടിത്തം. തമ്പാനൂരിലെ ഹോട്ടൽ ഹൈലാൻഡിലാണ് തീപിടുത്തമുണ്ടായത്. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. ഹോട്ടലിൽ നിന്നും ആളുകളെ പൂർണ്ണമായും ഒഴിപ്പിച്ചു.


വെള്ളി വൈകിട്ട്‌ 5.15ഓടെയായിരുന്നു രണ്ടാം നിലയിലെ അടുക്കളഭാഗത്തുനിന്നാണ്‌ തീയുയർന്നത്‌. ഉടൻ അഗീനിരക്ഷാസേനയെ വിവരം അറിയിച്ചു. താമസക്കാരെ ജീവനക്കാരും നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേർന്ന്‌ പുറത്തെത്തിച്ചു. പുക ഹോട്ടൽ മുഴുവൻ വ്യാപിച്ചത്‌ ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും തീ നിയന്ത്രണവിധേയമാക്കാനായി. നാല്‌ യൂണിറ്റ്‌ വാഹനമെത്തിയാണ്‌ അണച്ചത്‌. ആളപായമില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home