ad
Deshabhimani

പുല്ലേപ്പടിയിൽ ആക്രിക്കടയിൽ തീപിടിത്തം

pulleppady fire accident
വെബ് ഡെസ്ക്

Published on Apr 25, 2026, 07:14 PM | 1 min read

കൊച്ചി: എറണാകുളം പുല്ലേപ്പടിയിൽ ആക്രിക്കടയിൽ തീപിടിത്തം. ഇന്ന് വൈകിട്ടോടെ പുല്ലേപ്പടി പാലത്തിന് താഴെ ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഇടത്താണ് അഗ്നിബാധയുണ്ടായത്. സമീപ പ്രദേശങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്.


നിലവിൽ അഗ്നിരക്ഷാ സേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഒരു വശത്തെ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും മറ്റൊരു വശത്തേക്ക് തീ പടരുന്നത് ദൗത്യത്തിന് വെല്ലുവിളിയാകുന്നുണ്ട്. കൂടുതൽ അഗ്നിരക്ഷാ യൂണിറ്റുകൾ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.


തീപിടിത്തത്തെ തുടർന്ന് പുല്ലേപ്പടി ഭാഗത്തും സമീപ റോഡുകളിലും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ലഭ്യമായിട്ടില്ല. തീപിടിത്തത്തിന്റെ കാരണവും വ്യക്തമല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home