ad
Deshabhimani

അന്തിമ വോട്ടർപട്ടിക 21-ന് പ്രസിദ്ധീകരിക്കും; ഹിയറിങ് നടപടികൾ പൂർത്തിയാകുന്നു

Elections.jpg
വെബ് ഡെസ്ക്

Published on Feb 11, 2026, 08:14 AM | 1 min read

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക ഈ മാസം 21-ന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി സംസ്ഥാനത്തെ 62 നിയമസഭാ മണ്ഡലങ്ങളിൽ നോട്ടീസ് നൽകിയ മുഴുവൻ പേരുടെയും ഹിയറിങ് നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ അറിയിച്ചു.


അർഹതയുള്ള ഒരാൾ പോലും പട്ടികയിൽ നിന്ന് പുറത്താകില്ലെന്ന് ഉറപ്പുവരുത്താൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഹിയറിങ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയതിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളാണ് മുന്നിൽ.


ഇരു ജില്ലകളിലും 14 മണ്ഡലങ്ങളിൽ വീതം ഹിയറിങ് പൂർത്തിയായി. പാലക്കാട് 10 മണ്ഡലങ്ങളിലും ആലപ്പുഴയിൽ 9 മണ്ഡലങ്ങളിലും നടപടികൾ പൂർത്തിയായിട്ടുണ്ട്. ഡിസംബർ 23-ന് ആരംഭിച്ച ഹിയറിങ് ഇ‍ൗ മാസം 14-നാണ്‌ പൂർത്തിയാകുക.


സംസ്ഥാനത്തെ വോട്ടർപട്ടിക സമഗ്രമായി പരിഷ്കരിക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. 21-ന് പട്ടിക പുറത്തുവരുന്നതോടെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടർമാരുടെ കൃത്യമായ കണക്ക് ലഭ്യമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home