ad
Deshabhimani

ട്രെയിനിൽ റീൽസ് ചിത്രീകരണം: രണ്ടുപേർക്കെതിരെ കേസ്

TRAIN

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Mar 10, 2026, 11:04 AM | 1 min read

ആലുവ : ട്രെയിൻ യാത്രക്കാർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ റീൽസ് എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച രണ്ടു പേര്‍ പിടിയില്‍. കോലഞ്ചേരി സ്വദേശികളായ ജിസ്‌മോൻ (20), കിരൺ (29) എന്നിവരെയാണ് ആലുവ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തത്.


കഴിഞ്ഞയാഴ്ച ബംഗളൂരുവിൽനിന്നുവന്ന ട്രെയിനിലായിരുന്നു യുവാക്കളുടെ റീല്‍സ് ചിത്രീകരണം. സോഷ്യൽ മീഡിയയിൽ കാഴ്ചക്കാരെ കൂട്ടാനായി പലരീതിയിൽ യാത്രക്കാരെ കബളിപ്പിക്കുന്ന രീതിയിലായിരുന്നു റീൽസ് ചിത്രീകരിച്ചത്. യാത്രക്കാർ റെയിൽവേ പൊലീസിൽ പരാതിയും നൽകിയിരുന്നു. പ്രതികളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home