അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് ഫെബ്രുവരിയിൽ; തിരുവനന്തപുരം വേദിയാകും

തിരുവനന്തപുരം: കേരളത്തിന്റെ വികസന മാതൃകകളെക്കുറിച്ചും ഭാവി കേരളത്തെക്കുറിച്ചുമുള്ള സമഗ്രമായ ചർച്ചകൾക്ക് വേദിയൊരുങ്ങുന്നു. എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് ഫെബ്രുവരി ആദ്യവാരം തിരുവനന്തപുരത്ത് നടക്കും.
കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ മേഖലകളിലെ നൂതന ആശയങ്ങളും നിർദ്ദേശങ്ങളും ചർച്ച ചെയ്യുന്ന നൂറോളം സെമിനാറുകൾ കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കും.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകർ, വിദഗ്ധർ, സാമൂഹ്യ പ്രവർത്തകർ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ പഠന കോൺഗ്രസിൽ പങ്കെടുക്കും. കേരളത്തിന്റെ ഇതുവരെയുള്ള വികസന പ്രക്രിയയിലെ നിരീക്ഷണങ്ങൾ വിശകലനം ചെയ്യാനും വരുംകാല വികസനത്തിന് ദിശാബോധം നൽകാനുമാണ് ഈ സംഗമം ലക്ഷ്യമിടുന്നത്.
പഠന കോൺഗ്രസിന്റെ വിജയകരമായ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ഡിസംബർ 24 ബുധനാഴ്ച വൈകിട്ട് 3:30-ന് എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിൽ ചേരും.
കോൺഗ്രസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ https://akgcentre.in/ എന്ന വെബ്‌സൈറ്റിലും 9995223221 എന്ന മൊബൈൽ/വാട്സാപ്പ് നമ്പറിലും ലഭ്യമാണ്. ഇ-മെയിൽ: [email protected].










0 comments